Trending

പാലിയേറ്റീവ് കെയറുകൾക്ക് മെക് സെവൻ വീൽചെയർ നൽകി.

പാലിയേറ്റീവ് കെയറുകൾക്ക് മെക് സെവൻ വീൽചെയർ നൽകി.


മാവൂർ: മെക് സെവൻ മാവൂർ സെൻ്റർ പാലിയേറ്റീവ് കയറുകൾക്കുള്ള വീൽചെയർ വിതരണവും ചെയ്യുകയും ഉന്നത ജേതാക്കളായ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു. മാവൂർ പാറമ്മൽ ക്രസന്റ് സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ മൂന്നു പാലിയേറ്റീവ് കെയറുകൾക്കാണ് വീൽ ചെയറുകൾ നൽകിയത്.
 മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുനീറത്ത് ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു 


കോ-  ഓർഡിനേറ്റർ
ഹമീദ് പി.എം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്
ക്ഷേമകാരി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ പി അഹമ്മദ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗീതാമണി, പഞ്ചായത്തംഗം ഫൗസിയ സലാം, 
ഏരിയ കോഡിനേറ്റർ പോളി മജീദ്  അസിസ്റ്റൻറ് ട്രെയിനർ വിനോദ് ചാക്കോ ,
ഏരിയ കോ- ഓഡിനേറ്റർ സാബിറ, 
അസി: ഏരിയ കോഡിനേറ്റർ അസീറ മജീദ് , കെ വി ഷംസുദ്ദീൻ ഹാജി,
 നാസർ നെടുമ്പോക്കിൽ, ഹമീദ് കടോടി. അബ്ദുറഹിമാൻ കൽപ്പള്ളി, അബ്ദുസ്സലാം തിരിക്കോട്ട് , സുബൈദ ടീച്ചർ പള്ളിയോൾ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post