Trending

മതകീയ വിദ്യയോടൊപ്പം സാമൂഹിക നന്മയും കരുണയും പകരുന്ന കേന്ദ്രങ്ങളാണ് മദ്റസകൾ എം എ റസാഖ് മാസ്റ്റർ

മതകീയ വിദ്യയോടൊപ്പം സാമൂഹിക നന്മയും കരുണയും പകരുന്ന കേന്ദ്രങ്ങളാണ് മദ്റസകൾ എം എ റസാഖ് മാസ്റ്റർ


കോഴിക്കോട്: മതകീയ വിദ്യയോടൊപ്പം സാമൂഹിക നന്മയും കരുണയും പകരുന്ന കേന്ദ്രങ്ങളാണ് മദ്റസകൾ എന്ന് എം എൽ എ . എം എ റസാഖ് മാസ്റ്റർ പറഞ്ഞു. മണക്കടവ് ദാറുസ്സലാം മദ്റസ എസ് കെ എസ് ബി വി യുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് ഐ ഫൗണ്ടേഷൻ, പന്തീരങ്കാവ് ഫോക്കസ്, മണക്കടവ് നീതി പബ്ലിക് ലബോറട്ടറി, പന്തീരങ്കാവ് ഡെന്റൽ ക്ലിനിക് തുടങ്ങിയവരുമായി സഹകരിച്ച് കൊണ്ട് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദാറുസ്സലാം മദ്റസ സ്വദർ മുഅല്ലിം സി പി അഷ്റഫ് ഫൈസി പച്ചിലക്കാട് അധ്യക്ഷനായി. ക്യാമ്പ് വിവിധ സെക്ഷനുകളിലായി മൻസൂർ മണക്കടവ്, കൃഷ്ണാനന്ദ്, അമീർ, ജിത്തു ദാസ് തുടങ്ങിയവർ നിയന്ത്രിച്ചു. അബ്ദുന്നാസർ മാഹിരി, സൈഫുദ്ദീൻ ഫൈസി, അബൂസൂഫിയാൻ ഫൈസി, ത്വാഹ യമാനി, എം അബ്ദുൽ വഹാബ്, യു സി മുഹമ്മദലി ശിഹാബ്, വി എം അബ്ദുൽ അസീസ് മാസ്റ്റർ, അബ്ദുൽ ഹമീദ് മൗലവി, അബ്ദുൽ ലത്തീഫ്, സി എം അബ്ബാസ്, ഹിഷാം , ഹാഫിസ് അഹമ്മദ്, നിഷാൽ, ജസീൽ പെരുമണ്ണ, ഫഹദ് പെരുമണ്ണ, കോയ മാസ്റ്റർ, സലീം തുടങ്ങിയവർ സംസാരിച്ചു.


Post a Comment

Previous Post Next Post