Trending

ചവറ മുക്കുത്തോട് യു.പി.എസിൽ ലോക പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

ചവറ മുക്കുത്തോട് യു.പി.എസിൽ ലോക പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു


ചവറ: ചവറ ഫ്രണ്ട്സ് തരംഗത്തിന്റെയും ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മുക്കുത്തോട് യു.പി സ്കൂളിൽ ലോക പരിസ്ഥിതി ദിനാചരണം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷംല നൗഷാദ് നിർവ്വഹിച്ചു.
ഗ്രാമ പഞ്ചായത്ത് മെമ്പർ ഡി. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് പ്രിൻസി റീന തോമസ് സ്വാഗതം ആശംസിച്ചു. തുടർന്ന് പ്രശസ്ത കവിയും പരിസ്ഥിതി പ്രവർത്തകനുമായ ആസാദ് ആശീർവാദ് ചടങ്ങിൽ പങ്കെടുത്തവർക്കായി പരിസ്ഥിതി ബോധവത്കരണ ക്ലാസ്സ് നയിച്ചു. പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വരുംതലമുറയ്ക്കായി പരിസ്ഥിതി നിലനിർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം ക്ലാസ്സിൽ വിശദീകരിച്ചു.
ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിലെ കുട്ടികൾക്കും പൊതുജനങ്ങൾക്കുമായി നടത്തിയ വൃക്ഷതൈ വിതരണത്തിന്റെ ഉദ്ഘാടനം ജോയ് ആലുക്കാസ് ജൂവലറി അസിസ്റ്റന്റ് മാനേജർ സുർജിത്ത് ജി നിർവ്വഹിച്ചു.
ചടങ്ങിൽ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികളായ എം.ആർ. അരവിന്ദൻ, രാജൻ കെ. ആലുംകടവ്, എസ്.ആർ.കെ. പിള്ള, റോസ് ആനന്ദ്, മോഹൻ നിഖിലം, സി. ബാബുരാജ്, കനകമ്മ തങ്കപ്പൻ, ശംഭു വേണുഗോപാൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയോടെയാണ് ചടങ്ങുകൾ സമാപിച്ചത്.

Post a Comment

Previous Post Next Post