Trending

പായസച്ചലഞ്ചിലൂടെ കളിസ്ഥലമൊരുക്കാൻ ജനശക്തി റസിഡൻസ് അസോസിയേഷൻ; കൂപ്പൺ വിതരണം തുടങ്ങി

പായസച്ചലഞ്ചിലൂടെ കളിസ്ഥലമൊരുക്കാൻ ജനശക്തി റസിഡൻസ് അസോസിയേഷൻ; കൂപ്പൺ വിതരണം തുടങ്ങി

മാവൂർ: കുട്ടികൾക്കും യുവാക്കൾക്കും മറ്റുള്ളവർക്കുമായി പൊതു കളിസ്ഥലം സ്വന്തമാക്കാൻ വേറിട്ടൊരു മാതൃകയുമായി റസിഡൻസ് അസോസിയേഷൻ. വെള്ളിപറമ്പിലെ ജനശക്തി റസിഡൻസ് അസോസിയേഷനാണ് നാടിനായി കളിസ്ഥലം വാങ്ങുന്നതിനായി 'പായസച്ചലഞ്ച്' എന്ന ഉദ്യമവുമായി രംഗത്തെത്തിയിരിക്കുന്നത്.
​നാട്ടുകാർക്കായി 23 സെൻ്റ് സ്ഥലം വിലകൊടുത്തു വാങ്ങി രജിസ്റ്റർ ചെയ്യുന്നതിനാണ് അസോസിയേഷൻ ഈ ചലഞ്ച് സംഘടിപ്പിക്കുന്നത്. വരാനിരിക്കുന്ന ഓണക്കാലത്താണ് പായസം വിതരണം ചെയ്യുക. ഫണ്ട് ശേഖരണത്തിൻ്റെ ഭാഗമായുള്ള പായസച്ചലഞ്ച് കൂപ്പൺ വിതരണത്തിൻ്റെ ഉദ്ഘാടനം പെരുവയൽ പഞ്ചായത്ത് പ്രസിഡൻ്റ് ആർ. വി. ജാഫർ നിർവ്വഹിച്ചു. എൻ. വി. കോയ ആദ്യ കൂപ്പൺ ഏറ്റുവാങ്ങി.
​ചടങ്ങിൽ അസോസിയേഷൻ പ്രസിഡൻ്റ് ജയൻ കടലുണ്ടി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുബിത തോട്ടാഞ്ചേരി, അനീഷ് പാലാട്ട്, പഞ്ചായത്തംഗം കെ. ടി. മിനി, ശ്രീനിവാസൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. അഫ്സൽ പള്ളിമാലിൽ ചടങ്ങിൽ സ്വാഗതവും കോയ നന്ദിയും രേഖപ്പെടുത്തി. നാടിൻ്റെ വികസനത്തിനും ഒത്തൊരുമയ്ക്കും ഉതകുന്ന ഈ മാതൃകാപരമായ പ്രവർത്തനത്തിന് വലിയ പിന്തുണയാണ് പ്രദേശവാസികളിൽ നിന്ന് ലഭിക്കുന്നത്.

Post a Comment

Previous Post Next Post