മാവൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ എസ് എസ് എൽ സി, പ്ലസ് ടു ,എൻ എം എം എസ്, ഉന്നത വിജയികൾക്കുള്ള അനുമോദനം കുന്ദമംഗലം നിയോജകമണ്ഡലം എം എൽ എ ശ്രീ. എം. എ. റസാഖ് മാസ്റ്റർ നിർവഹിച്ചു .
മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മുനീറത്ത് ടീച്ചർ മുഖ്യാതിഥിയായ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ടി കെ മുരളീധരൻ 2026-27 വർഷത്തെ എജുകെയർ പദ്ധതി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഉമ്മർ മാസ്റ്റർ ,വാർഡ് മെമ്പർ.ശ്രീമതി ചന്ദ്രിക ടീച്ചർ, വൈസ് പ്രസിഡണ്ട് എം ഒ ബാബുരാജ്,അധ്യാപകരായ ജിഷാ രാജൻ ,നജീബ് സി എം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീമതി രാജി ചെറുതൊടികയിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രിൻസിപ്പൽ ശ്രീ സലിം അൽത്താഫ് സ്വാഗതവും ഹെഡ്മാസ്റ്റർ ശ്രീ സുമേഷ് പി നന്ദിയും രേഖപ്പെടുത്തി. സ്കൂളിൻറെ ആവശ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് പ്രിൻസിപ്പൽ പ്രധാന അധ്യാപകൻ പി ടി എ പ്രസിഡണ്ട് എന്നിവർ ചേർന്ന് നിവേദനം എം എൽ എ ക്ക് കൈമാറി. സ്കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമായ എല്ലാ നടപടികളും കൈക്കൊള്ളുമെന്ന് എം എൽ എ ചടങ്ങിൽ ഉറപ്പുനൽകി.
Tags:
Mavoor News

