Trending

ലഹരിവിരുദ്ധ ദിനത്തിൽ യൂത്ത്കോൺഗ്രസ് നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്തിൽ ‘തൂഫാൻ 5സ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

ലഹരിവിരുദ്ധ ദിനത്തിൽ യൂത്ത്കോൺഗ്രസ് നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്തിൽ ‘തൂഫാൻ 5സ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു


മാവൂർ : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് “ലഹരിക്കെതിരെ യുവജന പ്രതിരോധം” എന്ന സന്ദേശമുയർത്തി യൂത്ത് കോൺഗ്രസ് കുന്ദമംഗലം നിയോജകമണ്ഡലം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ‘TOOFAN’ 5സ് ഫുട്ബോൾ ടൂർണമെന്റ് അരോക്കാ ടർഫിൽ നടന്നു.

യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് പി.ടി. അസീസ് അധ്യക്ഷത വഹിച്ചു, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ആർ. ഷഹിൻ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.
ലഹരി ഉപയോഗത്തിനെതിരെ യുവജനങ്ങൾ ശക്തമായ സാമൂഹിക പ്രതിരോധം തീർക്കണമെന്നും, കായിക പ്രവർത്തനങ്ങൾ യുവാക്കളെ ലഹരിയിൽ നിന്ന് അകറ്റി നിർത്തുന്നതിൽ നിർണായക പങ്കുവഹിക്കുമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.


കുന്ദമംഗലം അസംബ്ലിക്ക് കീഴിലെ വിവിധ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. കായികപ്രേമികളുടെയും നാട്ടുകാരുടെയും സാനിധ്യത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു 

ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് വ്യാപകമായി എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടൂർണമെന്റ് സംഘടിപ്പിച്ചതെന്ന് സംഘാടകർ അറിയിച്ചു. പരിപാടിയിൽ 
മുഖ്യ അതിഥിയായി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി കെ ഫസീല,  പെരുവയൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സുബിത തോട്ടാഞ്ചേരി,  സംസ്ഥാന യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി വൈശാൽ കല്ലാട്ട്,  അഡ്വ. വി. ടി നിഹാൽ,  റിനേഷ് ബാൽ, ടി. കെ സിറാജ്, അഡ്വ. ബിജു, പ്രത്യുഷ് ഓതായോത്ത്, വിപിൻ ഒള്ളവണ്ണ, ബുഷർ ജംഹർ,  സദാശിവൻ സി.എം,  ജിനീഷ് കുറ്റിക്കാട്ടൂർ, റാഫി പൂവ്വാട്ട്പറമ്പ, ഷബീർ കെ. സി എന്നിവർ സംസാരിച്ചു 
മൻസൂർ പള്ളിത്താഴം സ്വാഗതം പറഞ്ഞു 
ടൂർണ്ണമെന്റിൽ ചാത്തമംഗലം മണ്ഡലത്തിന്റെ ജർമനി ടീം വിജയികളായി,  ഒള്ളവണ്ണ മണ്ഡലത്തിന്റെ ഇംഗ്ലണ്ട് ടീം രണ്ടാം സ്ഥാനവും കരസ്തമാക്കി 
യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഭാരവാഹികളും പ്രവർത്തകരും പൊതുപ്രവർത്തകരും പങ്കെടുത്തു.

Post a Comment

Previous Post Next Post