Trending

എം.ഇ.എസ് രാജാ സ്കൂളിൽ വായന ദിന- വാരാഘോഷങ്ങൾക്ക് തുടക്കമായി.

​എം.ഇ.എസ് രാജാ സ്കൂളിൽ വായന ദിന- വാരാഘോഷങ്ങൾക്ക് തുടക്കമായി.


ചാത്തമംഗലം ​: വായനാദിന- വാരം 2026 നോടനുബന്ധിച്ച് എം.ഇ.എസ് രാജാ റെസിഡൻഷ്യൽ സ്കൂളിലെ വായനാ ക്ലബ്ബിന്റെയും ലിറ്റററി ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടികളുടെ ഉദ്ഘാടനവും  സംവാദവും എഴുത്തുകാരനും എം എ എം ഒ           
കോളേജ്  അസിസ്റ്റൻറ് പ്രൊഫസറുമായ നിസാർ  ഇൽത്തുമിഷ്    നിർവഹിച്ചു .   
ഉദ്ഘാടന പ്രസംഗത്തിൽ, ഡിജിറ്റൽ യുഗത്തിൽ വായനയുടെ പ്രസക്തിയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. അറിവ് നേടുന്നതിനും ചിന്താശേഷി വികസിപ്പിക്കുന്നതിനും പുസ്തകങ്ങളുമായുള്ള സൗഹൃദം അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്കൂൾ ചെയർമാൻ പി.കെ അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ രമേഷ് കുമാർ സി.എസ് മുഖ്യാതിഥിയെപരിചയപ്പെടുത്തി സംസാരിച്ചു.

തുടർന്ന്  മുഖ്യാതിഥിക്കുള്ള മെമ ന്റോ സമർപ്പണം ഹെഡ്മാസ്റ്റർ കേശവൻ പി നിർവഹിച്ചു. വായന ദിന സന്ദേശപ്രസംഗം  മിൻഹ നിയാസ് നടത്തി. പ്രൈമറി വിഭാഗം വിദ്യാർത്ഥികൾ അവതരിപ്പിച്ച കവിതയുടെ ദൃശ്യാവിഷ്കാരവും, എഴുത്തുകാരെ പരിചയപ്പെടൽ എന്നിവയും പരിപാടിക്ക് കൂടുതൽ നിറം പകർന്നു. 
തുടർന്നുള്ള ദിവസങ്ങളിൽ വിദ്യാർത്ഥികൾക്കായി ബുക്ക് ടോക്ക്, ബുക്ക് റിവ്യൂ, ഡയറി റൈറ്റിംഗ് ,ഡിബേറ്റ് കോമ്പറ്റീഷൻ എന്നീ മത്സരങ്ങളാണ് നടക്കുന്നത് .
ഉദ്ഘാടന ചടങ്ങിൽ പ്രൈമറി വിദ്യാർത്ഥി ഐറിൻ അലി പ്രാർത്ഥന നടത്തി.
ആലിയ അസ്ലം സ്വാഗതവും,
അസ ഐഷ പി.കെ നന്ദിയും രേഖപ്പെടുത്തി.

Post a Comment

Previous Post Next Post