സീതി സാഹിബ് ലൈബ്രറിയിൽ വായനാചരണം ആരംഭിച്ചു.
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അംഗീകാരമുള്ള കൊടിയത്തൂർ സീതി സാഹിബ് കൾച്ചറൽ സെന്റർ ലൈബ്രറിയിൽ വായന വാരാചരണം ആരംഭിച്ചു. പ്രഭാഷണം, അനുസ്മരണം പുസ്തക ചർച്ച,വനിതാ അരങ്ങ്, വിദ്യാർത്ഥി അരങ്ങ് തുടങ്ങിയ പരിപാടികളാണ് വായനാചരണത്തിൻ്റെ ഭാഗമായി വിവിധ ദിനങ്ങളിലായി നടത്തുന്നത്.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കവിത ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. കൾച്ചറൽ സെന്റർ പ്രസിഡന്റ് സി പി ചെറിയ മുഹമ്മദ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മജീദ് മുലത്ത്, ഗ്രാമ പഞ്ചായത്ത് മെമ്പർ ജുമൈല എം പി, മുൻ വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ ,എം അഹമ്മദ് കുട്ടി മദനി, ദാസൻ കൊടിയത്തൂർ, ഹസ്ന ജാസ്മിൻ,എ ഫാത്തിമ ടീച്ചർ, ലൈബ്രറി സെക്രട്ടറി പി അബ്ദുറഹിമാൻ, കാരാട്ട് മുഹമ്മദ് മാസ്റ്റർ എന്നിവർ സംസാരിച്ചു. ലൈബ്രറി പ്രസിഡണ്ട് പിസി അബൂബക്കർ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.
കോഴിക്കോട് പുസ്തകലോകം ബുക്ക് സ്റ്റാൾ ഉടമ സുഫൈറ ഹബീബ് ലൈബ്രറിക്ക് പുസ്തകങ്ങൾ സമ്മാനിച്ചു
റഷീദ് വളപ്പിൽ,എം അബ്ദുറഹിമാൻ മദനി, പി പി ഉണ്ണിക്കമ്മു, എടക്കണ്ടി ആലിക്കുട്ടി,ശരീഫ എൻ വി, ജുറൈന.പി പി, സുഹൈല സിപി, സി എച്ച് സുബൈദ ടീച്ചർ,എ ഫാത്തിമ ടീച്ചർ റഈസ് ചേപ്പാലി, നസ്‌റുള്ള എൻ, നൗഷിർ അലി, നബീൽ എം, സത്താർ പി പി, ബഷീർ കണ്ണഞ്ചേരി, പൈതൽതറമ്മൽ, അനസ് കാരാട്ട്, റഷീദ് മണക്കാടി, എടക്കണ്ടി മുഹമ്മദ്, സന ബഷീർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു
Tags:
Mavoor News




