അനന്തയാത്രയിലെ അടയാളങ്ങൾ കവിതാ സമാഹാരത്തിൻ്റെ കവർ പേജ് പ്രകാശനം വായനാദിനത്തിൽ നടന്നു.
കോഴിക്കോട്: എഴുത്തുകാരൻ അനിൽ മണ്ണത്തൂരിന്റെ ഏറ്റവും പുതിയ കവിതാസമാഹാരമായ 'നിർമാല്യം പബ്ലിക്കേഷൻ പുറത്തിറക്കുന്ന 'അനന്തയാത്രയിലെ അടയാളങ്ങൾ' എന്ന പുസ്തകത്തിന്റെ കവർ പേജ് പ്രകാശനം വായനാദിനത്തിൽ നടന്നു. കോവിഡ് കാലത്തിനുശേഷം സാഹിത്യലോകം സജീവമായ വേളയിൽ, തികച്ചും വ്യത്യസ്തമായ രീതിയിൽ സാമൂഹിക മാധ്യമങ്ങൾ വഴിയാണ് പ്രകാശന കർമ്മം നിർവ്വഹിക്കപ്പെട്ടത്.
സാംസ്‌കാരിക-സാമൂഹിക രംഗത്തെ പ്രമുഖരായ നൂറോളംപേർ ഒരേസമയം തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ കവർ പേജ് പങ്കുവെച്ചുകൊണ്ട് ഈ ചടങ്ങിൽ പങ്കാളികളായി. വായനക്കാർക്കിടയിലും സാംസ്‌കാരിക പ്രവർത്തകർക്കിടയിലും വലിയ ശ്രദ്ധ പിടിച്ചുപറ്റാൻ ഈ വേറിട്ട പ്രകാശന രീതിക്ക് സാധിച്ചു.
" മലയാളത്തിലെ പ്രമുഖ എഴുത്തുകാരനായ സജിത്ത് ലാൽ നന്ദനം'ഈ കൃതിക്ക് അവതാരിക എഴുതിയിരിക്കുന്നത് എന്നത് പുസ്തകത്തിന്റെ മാറ്റ് കൂട്ടുന്നു. അനിൽ മണ്ണത്തൂരിന്റെ തനതായ ശൈലിയിലുള്ള കവിതകൾ വായനക്കാർക്ക് പുതിയൊരു അനുഭവമായിരിക്കുമെന്ന് അവതാരികയിൽ സൂചിപ്പിക്കുന്നു.
വിവിധ പത്രങ്ങളിലും ആനുകാലികങ്ങളിലും സ്ഥിരമായി എഴുതുന്ന അനിൽ മണ്ണത്തൂരിന്റെ ഈ പുതിയ സമാഹാരം വൈകാതെ തന്നെ വായനക്കാരിലേക്ക് എത്തും. ലളിതമായ ഭാഷയും ആഴത്തിലുള്ള ജീവിത നിരീക്ഷണങ്ങളും അടങ്ങുന്ന കവിതകളാണ് ഈ പുസ്തകത്തിന്റെ പ്രത്യേകത.
Tags:
Kozhikode News

