ലഹരിക്കെതിരെ ജനകീയ പ്രതിരോധം; ഓപ്പറേഷൻ തൂഫാൻ വാക്കത്തോണും പ്രതിജ്ഞയും സംഘടിപ്പിച്ചു
കുന്ദമംഗലം: സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിനായ 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കുന്ദമംഗലത്ത് വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു.
ലഹരിമുക്ത സമൂഹത്തെ വാർത്തെടുക്കാൻ യുവതലമുറയുടെയും പൊതുജനങ്ങളുടെയും സജീവ പങ്കാളിത്തം അനിവാര്യമാണെന്ന് എം.എൽ.എ അഭിപ്രായപ്പെട്ടു.
സ്കൂൾ വിദ്യാർത്ഥികൾ, പോലീസ് ഉദ്യോഗസ്ഥർ, പൊതുപ്രവർത്തകർ എന്നിവരടക്കം നൂറുകണക്കിന് ആളുകൾ വാക്കത്തോണിൽ പങ്കാളികളായി.
Tags:
Kunnamagalam News



