Trending

മാധ്യമം ഷൂട്ട് ഔട്ട് മാഗസിൻ പ്രകാശനവും കെ.പി.എൽ. സീസൺ 8 സമ്മാനക്കൂപ്പൺ നറുക്കെടുപ്പും സംഘടിപ്പിച്ചു

മാധ്യമം ഷൂട്ട് ഔട്ട് മാഗസിൻ പ്രകാശനവും കെ.പി.എൽ. സീസൺ 8 സമ്മാനക്കൂപ്പൺ നറുക്കെടുപ്പും സംഘടിപ്പിച്ചു


കുന്നമംഗലം, ജൂൺ 27: പൊതുജനങ്ങൾക്കായി എല്ലാ ദിവസവും ഫുട്ബോൾ ലോകകപ്പ് ലൈവ് സ്ക്രീനിംഗ് ഒരുക്കുന്ന പി.എഫ്.സി. കുന്നമംഗലം ക്ലബ് ഓഫീസിൽ വെള്ളിയാഴ്ച രാത്രി 9 മണിക്ക് മാധ്യമം ഷൂട്ട് ഔട്ട് മാഗസിൻ പ്രകാശനവും കുന്നമംഗലം പ്രീമിയർ ലീഗ് (KPL) ഫുട്ബോൾ സീസൺ 8-ന്റെ സമ്മാനക്കൂപ്പൺ നറുക്കെടുപ്പും സംഘടിപ്പിച്ചു.

വൈസ് പ്രസിഡന്റ് ശർബിൻ സി.എം. സ്വാഗതം ആശംസിച്ചു. സെക്രട്ടറി ജാഫർ സി. അധ്യക്ഷത വഹിച്ചു. കെ.പി.എൽ. സീസൺ 8-ന്റെ അവലോകനവും വരവ്-ചെലവ് കണക്കുകളുടെ അവതരണവും ട്രഷറർ റെനീഷ് പയിമ്പ്ര നിർവഹിച്ചു.

മാധ്യമം ഷൂട്ട് ഔട്ട് മാഗസിൻ പി.എഫ്.സി. പ്രസിഡന്റ് റമീസ് പി.പി. ഏറ്റുവാങ്ങി.

സമ്മാനക്കൂപ്പൺ നറുക്കെടുപ്പ് മാധ്യമം കുന്നമംഗലം ലേഖകൻ എൻ. ഡാനിഷ് നിർവഹിച്ചു. നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ എയർ ഫ്രയർ മനോജ് ടി.വി.ക്കും രണ്ടാം സമ്മാനമായ ഒരു ചാക്ക് അരി നിയാസ് സി.പി.ക്കും ലഭിച്ചു.

ജോയിന്റ് സെക്രട്ടറി ലിജാസ് കാരന്തൂർ നന്ദി രേഖപ്പെടുത്തി.

Post a Comment

Previous Post Next Post