ഫയർ ആൻഡ് റെസ്ക്യൂ വർക്ക് ഷോപ്പ് സംഘടിപ്പിച്ചു.
പേരാമ്പ്ര: വടക്കുമ്പാട് ഹയർ സെക്കണ്ടറി സ്‌കൂൾ പവർ ബ്രിഗേഡ്, സ്‌കൗട്ട് & ഗൈഡ്സ് യൂനിറ്റുകളുടെ ആഭിമുഖ്യത്തിൽ ഫയർ& റസ്‌ക്യൂ പേരാമ്പ്ര സ്റ്റേഷൻ്റെ സഹകരണത്തോടെ വളണ്ടിയർമാർക്ക് അഗ്നിശമന രക്ഷാപ്രവർത്തനങ്ങളിൽ വർക് ഷോപ്പ് സംഘടിപ്പിച്ചു. സീനിയർ ഫയർ ഓഫീസർ റഫീഖ് കാവിൽ വർക് ഷോപ്പിന് നേതൃത്വം നല്കി.
വിവിധതരം എക്സ്റ്റിംഗ്യൂഷറുകൾ ഉപയോഗിക്കുന്നതിനെക്കുറിച്ചും അത്യാവശ്യഘട്ടങ്ങളിൽ ജീവൻ രക്ഷാപ്രവർത്തനമായ സിപിആർ നൽകുന്നതിനും പരിശീലനം നൽകി. പാചകവാതക ലീക്ക് അപകടങ്ങൾക്കുള്ള മുൻകരുതലുകളും ഗ്യാസ് ലീക്ക് ആയാൽ ചെയ്യേണ്ട പ്രതിരോധ മാർഗ്ഗങ്ങളും വിശദീകരിച്ചു. അംഗങ്ങൾക്ക് റോപ്പ് റെസ്ക്യൂ പ്രവർത്തനങ്ങളിലും പ്രയോഗിക പരിശീലനം നൽകി.
Tags:
Kozhikode News

