Trending

വായനാവാരം: പേരാമ്പ്രയിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു

വായനാവാരം: പേരാമ്പ്രയിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു


​പേരാമ്പ്ര: വായനാവാരത്തോടനുബന്ധിച്ച് പേരാമ്പ്ര അമ്പാളിത്താഴ ബീക്കൺ ആർട്ട് ആൻഡ് കൾച്ചറൽ കലക്ടീവ് യു.പി., ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി വായനാദിന ക്വിസ് മത്സരം സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ സ്കൂളുകളിൽനിന്നായി നിരവധി വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു.
​വിജയികൾ:
ഹൈസ്കൂൾ വിഭാഗത്തിൽ ഗൗതം എസ്. നാരായൺ (കൂത്താളി ഹൈസ്കൂൾ) ഒന്നാം സ്ഥാനവും, ഐസ മെഹൂം (സെന്റ് ഫ്രാൻസിസ് സ്കൂൾ, പേരാമ്പ്ര) രണ്ടാം സ്ഥാനവും, സൂര്യ തേജസ് കെ.സി. (പേരാമ്പ്ര ഹൈസ്കൂൾ) മൂന്നാം സ്ഥാനവും നേടി. യു.പി. വിഭാഗത്തിൽ രാഗചന്ദന (സെന്റ് ഫ്രാൻസിസ് സ്കൂൾ, പേരാമ്പ്ര) ഒന്നാം സ്ഥാനവും, ശിവതീർത്ഥ (ആവള യു.പി. സ്കൂൾ) രണ്ടാം സ്ഥാനവും, അസാൻ മുഹമ്മദ് (സെന്റ് ഫ്രാൻസിസ് സ്കൂൾ, പേരാമ്പ്ര) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
​സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി ഉദ്ഘാടനം ചെയ്തു. ഷൈജിത്ത് ഗയാസ് അധ്യക്ഷത വഹിച്ചു. മുരളീധരൻ മാസ്റ്റർ സ്വാഗതവും വി.വി. വിജു നന്ദിയും പറഞ്ഞു.
​ഹൈസ്കൂൾ വിഭാഗത്തിൽ റസാക്ക് മാസ്റ്ററും യു.പി. വിഭാഗത്തിൽ മുരളീധരൻ മാസ്റ്ററും ക്വിസ് മത്സരം നിയന്ത്രിച്ചു. വേണു കുന്നത്ത്, സനീഷ് പി.കെ., രാഘവൻ കെ.സി., പ്രേമ ബാലൻ വെളുത്ത പറമ്പിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. മത്സരത്തിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും മിനി വട്ടക്കണ്ടി സമ്മാനങ്ങൾ വിതരണം ചെയ്തു.

Post a Comment

Previous Post Next Post