Trending

​ഐഡിയൽ പബ്ലിക് സ്കൂളിൽ വായനാദിനാചരണം സംഘടിപ്പിച്ചു

​ഐഡിയൽ പബ്ലിക് സ്കൂളിൽ വായനാദിനാചരണം സംഘടിപ്പിച്ചു

കുറ്റ്യാടി: ഐഡിയൽ പബ്ലിക് സ്കൂളിൽ ഈ വർഷത്തെ വായനാദിനാചരണം സമുചിതമായി ആചരിച്ചു. സ്കൂളിൽ സംഘടിപ്പിച്ച വായനാ വാരാചരണ പരിപാടികളുടെ ഉദ്ഘാടനം പ്രശസ്ത ഗാനരചയിതാവും ആകാശവാണി കലാകാരനുമായ ഇ. പി. സജീവൻ നിർവ്വഹിച്ചു.
​ചടങ്ങിൽ ഐഡിയൽ സ്കൂൾ അക്കാദമിക് കോഡിനേറ്റർ ടി. ഫൈസൽ അധ്യക്ഷത വഹിച്ചു. യുവകവി സബീഷ് തൊട്ടിൽപാലം മുഖ്യാതിഥിയായി പങ്കെടുക്കുകയും വായനാദിന ആശംസകൾ നേർന്ന് സംസാരിക്കുകയും ചെയ്തു.
​സുരേന്ദ്രൻ മാസ്റ്റർ ചടങ്ങിൽ പങ്കെടുത്തവർക്ക് സ്വാഗതം ആശംസിച്ചു. പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി വിവിധ തരത്തിലുള്ള മത്സരങ്ങളും കലാപരിപാടികളും അരങ്ങേറി. റുബീന ടീച്ചർ ചടങ്ങിന് നന്ദി രേഖപ്പെടുത്തി. സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും രക്ഷാകർത്താക്കളും ചടങ്ങിൽ സംബന്ധിച്ചു.


Post a Comment

Previous Post Next Post