കൂളിമാട് വാട്ടർ അതോറിറ്റി ജീവനക്കാരനെ കയ്യേറ്റം ചെയ്തതിൽ പ്രതിഷേധിച്ചു.
കൂളിമാട് വാട്ടർ അതോറിറ്റി ട്രീറ്റ്മെന്റ് പ്ലാന്റിലെ ജീവനക്കാരൻ സുനിൽ കുമാർ നെ ( വാച്ച്മാൻ ) മാരക ആയുധവുമായി അനുവാദമില്ലാതെ OH കമ്പോണ്ടിൽ അതിക്രമിച്ചു കയറിയ ഉസ്മാൻ പള്ളിപറമ്പിൽ (s/o മുഹമ്മദ് അയ്യപ്പൻ കുഴിയിൽ )എന്നയാൾ AE യുടെ നിർദേശ പ്രകാരം പുറത്തു പോകാൻ പറഞ്ഞപ്പോൾ സുനിൽ കുമാറിനെ കയ്യേറ്റം ചെയ്തു. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സുനിൽകുമാറിന്റെ വസ്ത്രം വലിച്ചു കീറു കയും ചെയ്തു.തുടർന്ന് സുനിൽ കുമാറിനെ ചെറൂപ്പ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അസിസ്റ്റന്റ് എഞ്ചിനീയർ അക്ഷയ് മാവൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. അക്രമത്തിൽ പ്രതിഷേധിച്ചു സംയുക്ത യൂണിയൻ പ്രതിഷേധിച്ചു. ബിജേഷ്. കെ(CITU) സ്വാഗതം പറഞ്ഞു ശിഹാബുദീൻ(KWASAINTUC) അദ്യക്ഷത വഹിച്ചു. രതീഷ്. പി (KWAEU CITU ), വിപിൻ (AKWAEU AITUC ) എന്നിവർ സംസാരിച്ചു. രജിത്ത് കുമാർ നന്ദി പറഞ്ഞു.
Tags:
Mavoor News

