പകർച്ചവ്യാധികൾ: പള്ളികളിൽ ബോധവൽക്കരണം ഇന്ന്. ഡോ.ഹുസൈൻ മടവൂർ
കോഴിക്കോട് :
മഴക്കാലത്ത് വ്യാപിക്കുന്ന പകർച്ച വ്യാധികൾക്കെതിരിൽ സ്വീകരിക്കേണ്ട പ്രതിരോധ പ്രവർത്തനങ്ങളെക്കുറി ഇന്ന് വെള്ളിയാഴ്ച പള്ളികളിൽ ബോധവൽക്കരണം നടത്തണമെന്ന് കോഴിക്കോട് പാളയം ജുമാമസ്ജിദ് ചീഫ് ഇമാം ഡോ. ഹുസൈൻ മടവൂർ പ്രസ്താവിച്ചു.
പകർച്ചവ്യാധികൾ പടരാതിരിക്കാൻ സംസ്ഥാന ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന പ്രവർത്തനങ്ങളോട് പൂർണ്ണമായും സഹകരിക്കണം. വീടും പരിസരവും ആരാധനാലയങ്ങളും മറ്റ് പൊതു ഇടങ്ങളും വൃത്തിയായി സൂക്ഷിക്കണം. രോഗം പിടിപെട്ടാൽ നല്ല ചികിത്സ നൽകുകയും അവർ മറ്റുള്ളവരിൽ നിന്ന് അകലം പാലിക്കുകയും വേണം. അവർ സുഖം പ്രാപിക്കുന്നത് ആരാധനലയങ്ങളിൽ വരരുത്. ആരോഗ്യം അതിപ്രധാനമാണെന്നും വൃത്തി മതവിശ്വാസത്തിൻ്റെ അവിഭാജ്യ ഘടകമാണെന്നും അതിനാൽ ഇക്കാര്യത്തിൽ വ്യക്തികളും പള്ളി മഹല്ല് ഭാരവാഹികളും ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.
Tags:
Kozhikode News

