രക്തദാന സേവന പ്രവർത്തനങ്ങളിലെ മികവിനെ മുൻനിർത്തി ലോക രക്തദാതാ ദിനത്തോടനുബന്ധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പിനെ ആദരിച്ചു..
മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ട്രാൻസ്ഫ്യൂഷൻ മെഡിസിൻ പ്രൊഫസർ ഡോ.ദീപയിൽ നിന്ന് ഹോപ്പ് പ്രവർത്തകരായ നാസർ മാഷ് ആയഞ്ചേരി, ഗിരീഷ്ബാബു ശാരദമന്ദിരം എന്നിവർ ആദരവ് ഏറ്റുവാങ്ങി..