Trending

സി.ആർ.ഐ.എഫ് ഫണ്ട്: കണ്ണിപറമ്പ് - തെങ്ങിലക്കടവ് റോഡ് ഉയർത്തണം; പൗരസമിതി പി.ഡബ്ല്യു.ഡിക്ക് നിവേദനം നൽകി

സി.ആർ.ഐ.എഫ് ഫണ്ട്: കണ്ണിപറമ്പ് - തെങ്ങിലക്കടവ് റോഡ് ഉയർത്തണം; പൗരസമിതി പി.ഡബ്ല്യു.ഡിക്ക് നിവേദനം നൽകി

കോഴിക്കോട്: കേന്ദ്ര ഗവൺമെന്റ് പദ്ധതിയായ സി.ആർ.ഐ.എഫ് (CRIF) ഫണ്ടിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന ചാത്തമംഗലം - തെങ്ങിലക്കടവ് റോഡിന്റെ കണ്ണിപറമ്പ് മുതൽ തെങ്ങിലക്കടവ് വരെയുള്ള ഭാഗം, തെങ്ങിലക്കടവ് മെയിൻ റോഡിന്റെ അതേ ലെവലിൽ ഉയർത്തണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്ത്.
​പ്രദേശത്തെ പൗരസമിതിയുടെ നേതൃത്വത്തിൽ ജനങ്ങളിൽ നിന്നും ശേഖരിച്ച ഒപ്പുകൾ അടങ്ങിയ നിവേദനം പി.ഡബ്ല്യു.ഡി (PWD) നാഷണൽ ഹൈവേ വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനിയർക്ക് സമർപ്പിച്ചു. പൗരസമിതി ഭാരവാഹികളായ പാലക്കോട്ട് ഭാസ്കരൻ നായർ, അരണപുറത്ത് ശരത്, വെള്ളറക്കാട്ട് രവീന്ദ്രനാഥ് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം കൈമാറിയത്.
​റോഡിന്റെ നിലവിലെ അവസ്ഥയും ശാസ്ത്രീയമായ രീതിയിൽ ഉയരം വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അധികൃതരെ ബോധ്യപ്പെടുത്തിയതായും, അനുകൂലമായ നടപടി ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പൗരസമിതി പ്രതിനിധികൾ അറിയിച്ചു.

Post a Comment

Previous Post Next Post