Trending

ഫുട്ബോൾ പരിശീലനാംഗങ്ങൾക്കുള്ള ജേഴ്‌സി വിതരണം നടത്തി

ഫുട്ബോൾ പരിശീലനാംഗങ്ങൾക്കുള്ള ജേഴ്‌സി വിതരണം നടത്തി


കക്കഞ്ചേരി : ഏ കെ ജി ഗ്രന്ഥാലയം & വായനശാല കക്കഞ്ചേരി വായനപക്ഷചാരണത്തിന്റെ ഭാഗമായി ഫുട്ബോൾ പരിശീലനംഗ ങ്ങളായ കുട്ടികൾക്ക് ജേഴ്‌സി വിതരണം നടത്തുകയും മയക്കുമരുന്ന് വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിക്കുകയും ചെയ്തു. അത്തോളി പോലീസ് സബ് ഇൻസ്‌പെക്ടർ ഗ്രീഷ്മ. പി. എസ്.  ക്ലാസ്സ്‌ നയിക്കുകയും മയക്കുമരുന്ന് വിരുദ്ധ പരിപാടി തൂഫാൻ ഗോൾ അടിച്ചു ഉദ്ഘാടനം നടത്തുകയും ചെയ്തു.ഏ. കെ. ചിൻമയാനന്ദൻ സ്വാഗതം പറഞ്ഞു.ഒന്നാം വാർഡ് മെമ്പർ പി. ടി. ഇമ്പിച്ചിമൊയ്തി അധ്യക്ഷം വഹിച്ചു.
 ഇരുപത്തിയൊന്നാം വാർഡ് മെമ്പർ നിഷ ശ്രാവണം വി കെ ബാബു എന്നിവർആശംസകൾ അർപ്പിച്ചു

Post a Comment

Previous Post Next Post