യാത്രയയപ്പ് നൽകി
കോഴിക്കോട് : കോഴിക്കോട് ഇഎംഎസ് സ്മാരക സഹകരണ പരിശീലന കോളേജിൽ നിന്നും കേരള സംസ്ഥാന സഹകരണ സർവീസ് എക്സാമിനേഷൻ ബോർഡിലേക്ക് സ്ഥലം മാറ്റം ലഭിച്ച സഹകരണ സംഘം ഡെപ്പ്യൂട്ടി രജിസ്ട്രാർ എ.പി.നൗഷാദിന് എച്.ഡി.സി, ജെ.ഡി.സി പ്ലാനിംഗ് ഫോറം നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. എച്ഡിസി പ്രിൻസിപ്പാൾ പി.കെ.ബിന്ദു യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. എച്ഡിസി പ്ലാനിംഗ് ഫോറം കൺവീനർ അർച്ചന അധ്യക്ഷത വഹിച്ചു. പ്ലാനിംഗ് ഫോറം അംഗങ്ങൾ സ്നേഹോപഹാരം കൈമാറി. ജെഡിസി പ്ലാനിംഗ് ഫോറം കൺവീനർ സി.സി.അമിത്, അധ്യാപകരായ കെ.കെ.രമ, കെ.സുധാകരൻ, വി.കെ.എം.ചന്ദ്രൻ, കെ.സന, പി.പി.ബിനീഷ, സബീഹ ഷംസുദ്ദീൻ , യു.കെ.അനശ്വര, ജെഡിസി പ്ലാനിങ് ഫോറം ജോയിന്റ് കൺവീനർ എം.കെ.മുഹമ്മദ് അനീസ്, ട്രഷറർ അബ്ദുൾ ജലീൽ, വി.ജാനിഫ്, എൻ.പി.ബാസിത്ത്, അഷിത , രഘുനാഥൻ എന്നിവർ സംസാരിച്ചു.
Tags:
Kozhikode News

