പ്രവാസികളോടുള്ള അവഗണന: കേരള പ്രവാസി സംഘം മാവൂരിൽ പ്രതിഷേധ മാർച്ച് നടത്തി
മാവൂർ: കേരള ഗവൺമെന്റ് പ്രവാസികളെ പൂർണ്ണമായി അവഗണിച്ചതിൽ പ്രതിഷേധിച്ച് കേരള പ്രവാസി സംഘം കുന്നമംഗലം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാവൂർ അങ്ങാടിയിൽ പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. സംസ്ഥാന ബഡ്ജറ്റിൽ പ്രവാസി ക്ഷേമത്തിനായുള്ള അവഗണനക്കെതിരെയായിരുന്നു സംഘടനയുടെ പ്രതിഷേധം.
പ്രതിഷേധ ധർണ്ണ കേരള പ്രവാസി സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രവാസികളുടെ ന്യായമായ ആവശ്യങ്ങളെയും ക്ഷേമപദ്ധതികളെയും സർക്കാർ പാടേ അവഗണിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഏരിയ പ്രസിഡന്റ് വിച്ചാവ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി സതീഷ് വി.ജെ സ്വാഗതവും, ഏരിയ ട്രഷറർ റഷീദ് പാലാട്ടുമ്മൽ നന്ദിയും രേഖപ്പെടുത്തി.
Tags:
Mavoor News

