Trending

ദമാമിൽ മരണപ്പെട്ടു

ദമാമിൽ മരണപ്പെട്ടു


തിരൂരങ്ങാടി ഈസ്റ്റ് ബസാർ സ്വദേശി  പരേതനായ  കാരാടൻ ( Ex കുവൈത്ത്) ഇബ്രാഹിം കുട്ടി ഹാജിയുടെ  മകൻ   മുഹമ്മദലി (ബാവ)ദമാമിൽ ഹൃദയസ്തംഭനം മൂലം മരണപെട്ടു.  
മതാചാരങ്ങൾ അനുഷ്ഠിക്കുന്ന കാര്യത്തിൽ വളരെ കണിശത പുലർത്തിയിരുന്ന മുഹമ്മദലി തിങ്കളാഴ്ച നോമ്പ് നോൽക്കാൻ അത്താഴം കഴിച്ച് കിടന്നതായിരുന്നു
 വീട്ടിൽ നിന്ന് വിളിച്ചിട്ട് മറുപടിയില്ലാത്തത് കൊണ്ട് സമീപത്തുള്ള സഹോദരൻമാർ നടത്തിയ അന്വേഷണത്തിലാണ് ഇയർ ഹോൺ വെച്ച് ഖുർആൻ പാരായണം കേട്ട് കൊണ്ടിരിക്കുന്ന അവസ്ഥയിൽ രാത്രിയോട് കൂടി റൂമിൽ മരിച്ചു കിടക്കുന്നത് കണ്ടത്
അദ്ദേഹത്തിൻ്റെ വസിയ്യത്ത് മാനിച്ച് മയ്യത്ത് ദമാമിൽ തന്നെ ഖബറടക്കാനുള്ള നടപടികൾ പുരോഗമിച്ചു വരുന്നു
ഇന്ന് വൈകുനേരത്തോട് കൂടി ബബറടക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്
തൻ്റെ ജീവിത ശൈലിക്കനുയോജ്യമായി സുന്നത്ത് നോമ്പോട് കൂടി ഖുർആൻ പാരായണം കേട്ടുകൊണ്ടു മരണം വരിച്ച മുഹമ്മദലി 
എൻ്റെ ജേഷ്ഠ സഹോദരൻ കെ.കെ. മൊയ്തുവിൻ്റെ 
 മരുമകനാണ്  
 

Post a Comment

Previous Post Next Post