Trending

ആശ്വാസ കിരണം ലൈഫ് സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്താൻ പഞ്ചായത്ത് മെമ്പർമാർക്ക് കൂടി അധികാരം നൽകണം. പരിവാർ കൊണ്ടോട്ടി ബ്ലോക്ക് കമ്മറ്റി

ആശ്വാസ കിരണം
ലൈഫ് സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്താൻ പഞ്ചായത്ത് മെമ്പർമാർക്ക് കൂടി അധികാരം നൽകണം.
പരിവാർ
കൊണ്ടോട്ടി ബ്ലോക്ക് കമ്മറ്റി


    
മാനസിക വെല്ലുവിളിനേരിടുന്ന ഭിന്നശേഷിക്കാരെയും കിടപ്പു രോഗികളെ പരിചരിക്കുന്നവരുടെയും വർഷാവർഷങ്ങളിൽ സമർപ്പിക്കുന്ന ലൈഫ് സർടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തുന്നതിന് ന
അധികാരം അതത് പഞ്ചായത്ത് മെമ്പർമാർക്ക് കൂടി അനുവദിക്കണമെന്ന് മാനസിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരുടെ രക്ഷിതാക്കളുടെ സംഘടനയായ പരിവാറിൻ്റെ കൊണ്ടോട്ടി ബ്ലോക്ക് കമ്മറ്റി സർക്കാറിനോടാവശ്യപ്പെട്ടു
പല ഗ്രാമങ്ങളിലും ഗസറ്റഡ് ഓഫീസർമാർ ലഭ്യമല്ലാത്തതും  ഇത്തരം രോഗികളെ വീട്ടിലിരുത്തി ഗസറ്റഡ് ഉദ്യോഗസ്ഥരെ തേടി വീട് വിട്ടിറങ്ങാൻ കിടപ്പു രോഗികളുടെയും മാനസികവെല്ലുവിളിനേരിടുന്നവരുടെയും രക്ഷിതാക്കൾക്ക് പ്രയാസമായതിനാലും നാട്ടുകാരല്ലാത്ത പല ഗസറ്റഡ് ഓഫീസർമാരും   രോഗികളെയും പരിചാരകരെയും പരിചയമില്ലാത്തത് കൊണ്ട്   ലൈഫ് സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്താൻ വിമുഖത കാണിക്കുന്നതും സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തിക്കിട്ടാൻരക്ഷിതാക്കളെ വളരെയധികം പ്രയാസപ്പെടുത്തുന്നുണ്ട്
ചില ഗസറ്റഡ് ഓഫീസർമാർ അല്ലറ ചില്ലറ കൈക്കൂലി ആവശ്യപ്പെടുന്നതായും പരാതി ലഭിക്കുന്നുണ്ട്
ഓരോ വാർഡിലെയും കുടുംബങ്ങളെയും ഭിന്നശേഷിക്കാരെയും ആശ്വാസ കിരണം ഗുണഭോക്താക്കളെയും വാർഡിലെ ജനന മരണങ്ങളും നേരിട്ടറിയുന്ന ജനപ്രതിനിധികളായ വാർഡ് മെമ്പർമാർക്കോ അംഗനവാടി ടീച്ചർമാർക്കോ ആശാ വർക്കർമാർക്കോ ലൈഫ് സർട്ടിഫിക്കറ്റിനുള്ള സാക്ഷ്യപത്രം നൽകാനുളള അധികാരം നൽകിയാൽ അത് കൂടുതൽ വിശ്വാസ്യതയും കൃത്യതയും ഉള്ളതായിരിക്കുമെന്ന് മാത്രമല്ല ആശ്വാസ കിരണം ഗുണഭോക്താക്കൾക്ക് വളരെ വളരെ ആശ്വാസകരവുമായിരിക്കും എന്നതിൽ സംശയമില്ല
അത് കൊണ്ട് ആശ്വാസ കിരണം ലൈഫ് സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്താൻ വാർഡ് മെമ്പർമാർക്ക് കൂടി അനുവദിക്കണമെന്ന് പരിവാർ കൊണ്ടോട്ടി ബ്ലോക്ക് കമ്മറ്റി സർക്കാറിനോടാവശ്യപ്പെടുന്നു
അതേ പോലെ ജൂൺ പത്താം തിയതിക്ക് മുമ്പ് ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കാനാണ് ഈ വർഷം സർക്കാർ ആവശ്യപ്പെട്ടിട്ടുളളത്
കാലവർഷാരംഭവും, സ്കൂൾ തുറക്കലുമായും ബന്ധപ്പെട്ടുo രക്ഷിതാക്കൾ വളരെ തിരക്കിലും ബുദ്ധിമുട്ടിലും ആയതിനാൽ ലൈഫ് സർട്ടിഫിക്കറ്റ്  സ്വീകരിക്കുന്നതിനുള്ള അവസാന തിയതി ജൂൺ 30 വരെ നീട്ടണമെന്നും ഈ യോഗം ബന്ധപ്പെട്ടവരോടഭ്യർഥിക്കുന്നു
യോഗത്തിൽ പരിവാർ ബ്ലോക്ക് പ്രസിഡണ്ട് കരീം എളമരം അദ്ധ്യക്ഷത വഹിച്ചു
ജില്ല ട്രഷറർ സമദ് പുളിക്കൽ, ജമാലുദ്ധീൻ മാസ്റ്റർ,കാപ്പാടൻ അഷ്‌റഫ്, അബ്ദുൽ ജബ്ബാർ, ലുമൈബ തുടങ്ങിയവർ സംസാരിച്ചു
സെക്രട്ടറി അസീസ് കൊണ്ടോട്ടി സ്വാഗതവും
അസീസ് കൊണ്ടോട്ടി

Post a Comment

Previous Post Next Post