Trending

വയോജന വകുപ്പ് രൂപീകരിച്ചത് സ്വാഗതാർഹം. പെൻഷനേഴ്സ് ലീഗ്

വയോജന വകുപ്പ്
രൂപീകരിച്ചത് സ്വാഗതാർഹം.
പെൻഷനേഴ്സ് ലീഗ് 


കോഴിക്കോട് : കേരളത്തിൽ ആരോഗ്യപരമായും മാനസികമായും ഏറെ പ്രയാസങ്ങൾ അനുഭവിക്കുന്ന
വയോജനങ്ങളുടെ സംരക്ഷണം മുഖവിലക്കെടുത്ത് കേരളത്തിൽ ചരിത്രത്തിൽ ആദ്യമായി " വയോജന വകുപ്പ് " രൂപീകരിച്ച  പുതിയ യൂ. ഡി. എഫ്  സർക്കാറിനെ കേരള സർവീസ് പെൻസനേഴ്സ്  ലീഗ് 
( കെ എസ് പി എൽ )
കോഴിക്കോട് ജില്ലാ 
കമ്മിറ്റി യോഗം അഭിനന്ദിച്ചു.


പുതിയ സർക്കാരിൻ്റെ  ആദ്യ ബഡ്ജറ്റിൽ തന്നെ പരിഗണന അർഹിക്കുന്ന പെൻഷൻകാരുടെ ക്ഷാമബത്ത , മെഡിസെപ്പ് പ്രശ്നങ്ങൾ
തുടങ്ങി, കെ.എസ്‌.പി‌.എൽ സർക്കാരിന് സമർപ്പിച്ച അടിയന്തര പ്രാധാന്യമുള്ള അവകാശപത്രിയിലെ വിഷയങ്ങളിൽ അനുകൂലമായ സമീപനം ഉണ്ടാവുമെന്ന് യോഗം പ്രത്യാശ പ്രകടിപ്പിച്ചു.
ജില്ലാ പ്രസിഡന്റ് ടി പി എം തങ്ങൾ അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന ട്രഷറർ പി വി അബ്ദുറഹിമാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സുബൈർ നെല്ലൂളി സ്വാഗതവും ട്രഷറർ മജീദ് അമ്പലക്കണ്ടി നന്ദിയും പറഞ്ഞു.


എ.പി ഹുസൈൻ ഹാജി, യു മാമു ഹാജി, അബ്ദുൽ കരീം കോച്ചേരി, മുഹമ്മദലി നങ്ങാറിയിൽ, കെ എം അഷറഫ് മാസ്റ്റർ, ഇ എ ബഷീർ ചെറുവണ്ണൂർ, എം കെ അബ്ദുൽ മജീദ്, ഇബ്രാഹിം പുനത്തിൽ, പി മുഹമ്മദലി, ഷംസുദ്ദീൻ മാസ്റ്റർ, ആർ ടി ഉസ്മാൻ മാസ്റ്റർ, എ വി മൊയ്തീൻ കോയ, പി പി അബ്ദുൽ ലത്തീഫ് മാസ്റ്റർ, കെ കെ അബ്ദുൽ ജബ്ബാർ മാസ്റ്റർ, കെ സി അബ്ദുൽ ഹമീദ് മാസ്റ്റർ, കെ എം അബൂബക്കർ, പി അഹമ്മദ് കുട്ടി, റഹീന ടീച്ചർ, കെ അബ്ദുൽ ഖാദർ, അഹമ്മദ് പുതുക്കുടി സംസാരിച്ചു.

Post a Comment

Previous Post Next Post