Trending

പാചകവാതക, ഇന്ധന വിലവർദ്ധനവ്: K.S.K.T.U വനിതാ സബ് കമ്മിറ്റി പ്രതിഷേധക്കൂട്ടായ്മ നടത്തി

പാചകവാതക, ഇന്ധന വിലവർദ്ധനവ്: K.S.K.T.U വനിതാ സബ് കമ്മിറ്റി പ്രതിഷേധക്കൂട്ടായ്മ നടത്തി

പെരുമണ്ണ: പാചകവാതകം, പെട്രോൾ, ഡീസൽ എന്നിവയുടെ അനിയന്ത്രിതമായ വിലവർദ്ധനവിനെതിരെ K.S.K.T.U വനിതാ സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുമണ്ണ സൗത്ത്, നോർത്ത് കമ്മിറ്റികൾ സംയുക്തമായി പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു.
​പ്രതിഷേധക്കൂട്ടായ്മയുടെ ഉദ്ഘാടനം K.S.K.T.U വനിതാ സബ് കമ്മിറ്റി ജില്ലാ കമ്മിറ്റി അംഗം സി. ഉഷ നിർവ്വഹിച്ചു. കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾ സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുകയാണെന്ന് അവർ അഭിപ്രായപ്പെട്ടു. മേഖല കമ്മിറ്റി അംഗം പ്രമീള ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
​K.S.K.T.U മേഖലാ പ്രസിഡന്റ് എം. എ. പ്രതീഷ് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ കെ. വി. അജിത സ്വാഗതവും, ബിന്ദു പി. നന്ദിയും രേഖപ്പെടുത്തി. നിരവധി പ്രവർത്തകർ പ്രതിഷേധക്കൂട്ടായ്മയിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post