മബ്ദത്ത് ഫൗണ്ടേഷൻ തഹ്‌ഫീളുൽ ഖുർആൻ കോളേജിൽ വായനാവാരാചരണം സംഘടിപ്പിച്ചു
കല്ലമ്പലം: വായനാദിനത്തോടനുബന്ധിച്ച് കല്ലമ്പലം മബ്ദത്ത് ഫൗണ്ടേഷൻ തഹ്‌ഫീളുൽ ഖുർആൻ കോളേജിൽ വൈവിധ്യമാർന്ന പരിപാടികളോടെ വായനാവാരാചരണം സംഘടിപ്പിച്ചു.
പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം പ്രമുഖ കവി ഓരനെല്ലൂർ ബാബു നിർവ്വഹിച്ചു.
ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ നസിമുദീൻ അൽ ഫാളിലി അധ്യക്ഷത വഹിച്ചു. Dr. അബ്ദുൽ സലാം നിസ്സാമി, ഉസ്താദുമാരായ ഷാഹിൻ തൊളിക്കോട്, റഫീഖ് സഖാഫി വല്ലാപ്പുഴ എന്നിവർ ചടങ്ങിൽ സംബന്ധിച്ച് വായനയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.
Tags:
Kerala News



