സ്നേഹതീരമായി ട്രൂ കെയർ: കാരുണ്യത്തിന്റെ പുതിയ ചുമതലയുമായി ഹാജറ
ട്രൂ കെയർ ചാരിറ്റബിൾ ട്രസ്റ്റിന്റെ പുതിയ Trust Manager ആയി ഹാജറ ഇന്ന് ചുമതലയേറ്റ വിവരം ഏറെ സന്തോഷത്തോടെ അറിയിക്കട്ടെ.
ഒരുപാട് വർഷങ്ങളായി കലാ, കായിക, സാമൂഹിക, സന്നദ്ധ മേഖലകളിൽ ആരും അറിയാതെ, നിശബ്ദമായി ജീവകാരുണ്യ പ്രവർത്തനം നടത്തിവരുന്ന വ്യക്തിയാണ് ഹാജറ. ഔദ്യോഗിക പദവികൾക്കപ്പുറം, ഞാൻ എന്റെ ജീവനുതുല്യം സ്നേഹിക്കുന്ന എന്റെ കൂടെപ്പിറപ്പാണവൾ. എന്റെയും അവളുടെയും സന്തോഷങ്ങളിലും സങ്കടങ്ങളിലും വേവലാതികളിലും എല്ലാം പരസ്പരം താങ്ങായി ഒരു നിഴൽ പോലെ ഞങ്ങൾ എപ്പോഴും ഒപ്പമുണ്ടായിരുന്നു.
വേദനിക്കുന്ന മനുഷ്യരിലേക്ക് ട്രസ്റ്റിന്റെ കാരുണ്യഹസ്തങ്ങൾ എത്തിക്കാൻ മാനേജർ എന്ന നിലയിൽ ഹാജറയുടെ സാന്നിധ്യം വലിയൊരു ഊർജ്ജമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. എന്റെ പ്രിയപ്പെട്ട ഹാജറയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു.
സ്നേഹത്തോടെ,
ആമിന ജിജു
Tags:
Articles

