അംഗീകാരത്തിൻ്റെ നിറവിൽ ശബാന ചോല
കൊടിയത്തൂർ: മികച്ച സേവന പ്രവർത്തനങ്ങൾക്കും സൗജന്യ തൊഴിൽ പരിശീലനത്തിനും വിദ്യാർത്ഥികൾക്ക് കരവിരുത് പകർന്നു നല്കിയതിനും സൗത്ത് കൊടിയത്തൂർ എയുപി സ്‌കൂൾ അധ്യാപിക ശബാന ആമിനക്കുട്ടിക്ക് അംഗീകാരം. കോഴിക്കോട്
വേൾഡ് മോണ്ടിസോറി കൗൺസിലും ഭാരത് എജുക്കേഷൻ ഫൗണ്ടേഷനും ചേർന്നൊരുക്കിയ വിദ്യാഭ്യാസ ഉച്ചകോടിയിൽ വെച്ച് വേൾഡ് മോണ്ടിസോറി കൗൺസിൽ എക്സിക്യൂട്ടീവ് ഡയരക്ടർ നർമ്മദാ നാരായണൻ ശബാനക്ക് പ്രശംസാപത്രം നല്കി.
ചോലക്രിയേറ്റീവ് കോർണറിലൂടെ കുട നിർമ്മാണം, ആഭരണങ്ങൾ രൂപപ്പെടുത്തൽ, ക്രൊഷേ ഉൽപന്നങ്ങൾ, ഹാൻഡ് എംബ്രോയിഡറി, സോപ്പ് നിർമാണം തുടങ്ങിയവ പരിശീലിപ്പിച്ചു വരുന്നു. മാതാവ് കട്ടയാട്ട് മഠത്തിൽ ഖദീജയുടെ പൈതൃകമാണ് ശബാനക്ക് പകർന്നു കിട്ടിയത്. കൊണ്ടോട്ടി വൈദ്യർ അക്കാഡമിയിൽ നിന്ന് മാപ്പിളപ്പാട്ടിൽ ഡിപ്ലോമ നേടിയിട്ടുണ്ട്.മികച്ച ഗായികയും കൗൺസിലറും ഗാനപരിശീലകയും കൂടിയാണ് ഈ ബഹുമുഖപ്രതിഭ. കോഴിക്കോട് കൈരളി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ഗ്ലോബൽ മോണ്ടിസോറി സമ്മിറ്റിൽ കോർപ്പറേഷൻ കൗൺസിലർ കവിത അരുൺ, ഭാരത് എജുക്കേഷൻ ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ ഷംസുദ്ദീൻ, ഡോക്ടർ സി എൻ ബാലകൃഷ്ണൻ നമ്പ്യാർ, ഡോക്ടർ കുഞ്ഞഹമ്മദ്, ഷിയാസ്,നിയാസ് ചോല, അബ്ദുറഹ്മാൻ വയലങ്ങര മോണ്ടിസോറി കൗൺസിൽ ഡയറക്ടർ പി കെ നൗഷാദ് ,ജയ്സി, കട്ടയാട്ട് മഠത്തിൽ ഖദീജ എന്നിവരും സംബന്ധിച്ചു
Tags:
Kozhikode News


