Trending

കെൽസയുടെ കാരുണ്യം; കുറ്റ്യാടിയിൽ തെരുവിൽ അലഞ്ഞ രണ്ട് പേരെ നിയമസേവന അതോറിറ്റി ആശുപത്രിയിലാക്കി

കെൽസയുടെ കാരുണ്യം; കുറ്റ്യാടിയിൽ തെരുവിൽ അലഞ്ഞ രണ്ട് പേരെ നിയമസേവന അതോറിറ്റി ആശുപത്രിയിലാക്കി

കോഴിക്കോട്: വയോജനങ്ങളും നിരാലംബരും തെരുവിൽ അലയുന്നവരുമുൾപ്പെടെയുള്ളവർക്ക് തുണയേകാൻ സംസ്ഥാന നിയമസേവന അതോറിറ്റി (KELSA) നടപ്പിലാക്കുന്ന ‘നിലാവ്’, കോഴിക്കോട് ജില്ലാ നിയമസേവന അതോറിറ്റിയുടെ (DLSA) ‘ഒപ്പമുണ്ട് എപ്പോഴും’ എന്നീ ക്ഷേമ പദ്ധതികളുടെ ഭാഗമായി കുറ്റ്യാടിയിൽ കാരുണ്യഹസ്തവുമായി അധികൃതർ.


കുറ്റ്യാടി ബസ് സ്റ്റാൻഡിലും പരിസരത്തുമായി ശരീരത്തിൽ മുറിവുകളേറ്റ്, ഏറെ ദയനീയമായ സാഹചര്യത്തിൽ കഴിഞ്ഞിരുന്ന രണ്ട് സഹോദരങ്ങളെയാണ് അധികൃതർ കണ്ടെത്തി വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.

കുറ്റ്യാടി പോലീസിന്റെ സഹായത്തോടെ ഇവരെ കുളിപ്പിച്ചു വൃത്തിയാക്കിയ ശേഷമാണ് 108 ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഡി.എൽ.എസ്.എ. പാരാ ലീഗൽ വോളന്റിയർമാരായ (PLV) സലീം വട്ടക്കിണർ, പ്രേമൻ പറന്നാട്ടിൽ, സോഷ്യൽ വർക്കർ ജമീല കുറ്റ്യാടി എന്നിവരുടെ സജീവമായ ഇടപെടലിലാണ് ഇവരെ ദുരിതത്തിൽ നിന്നും മോചിപ്പിച്ചത്.


കഴിഞ്ഞ ദിവസം റെഡ് ക്രോസ് പ്രവർത്തകരും ഇവിടെ സന്ദർശിച്ച് ആവശ്യമായ ഇടപെടലുകൾ നടത്തിയിരുന്നു.
​കൂടാതെ നസീമ പാലിയേറ്റീവ്, മുത്തലിബ്, നഫീസ, റാഫി കള്ളാട്ട്, യാസർ കള്ളാട് എന്നിവരും ദുരന്തനിവാരണ സേനാംഗങ്ങളും ഈ കാരുണ്യപ്രവർത്തനത്തിൽ പങ്കാളികളായി.
​വയനാട് ജില്ലയിൽ നിന്നും ചുരം ഇറങ്ങി ധാരാളം ആളുകൾ കുറ്റ്യാടി പരിസരങ്ങളിൽ എത്തിപ്പെടുന്നുണ്ടെന്നും, ഇവർ തെരുവിൽ അലഞ്ഞുതിരിയുന്നതായും നാട്ടുകാരിൽ നിന്നും വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ജനപ്രതിനിധികളും പൊതുജനങ്ങളും ഒന്നിച്ച് കൈകോർത്താൽ ഇത്തരം നിരാലംബരായ മനുഷ്യർക്ക് താങ്ങാവാനും ഈ പ്രശ്നത്തിന് പൂർണ്ണ പരിഹാരം കാണാനും സാധിക്കുമെന്ന് ഡി.എൽ.എസ്.എ അധികൃതർ അറിയിച്ചു.

Post a Comment

Previous Post Next Post