ഐ എസ് എം സംസ്ഥാന കാമ്പയ്ന് കണ്ണൂരിൽ തുടക്കം
മുഹമ്മദ് നബിയുടെ മാനവിക സന്ദേശം ജീവിതത്തിലൂടെ പകർന്നു നൽകണം
ഐ എസ് എം
കണ്ണൂർ:
മുഹമ്മദ് നബി പഠിപ്പിച്ച
മാനവിക മൂല്യങ്ങൾ ജീവിതത്തിലൂടെ പ്രകാശിപ്പിക്കണമെന്ന് ഐഎസ്എം സംസ്ഥാന സമിതി കണ്ണൂരിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ആവശ്യപ്പെട്ടു.
മുഹമ്മദ് നബി മാനവിക മൂല്യങ്ങളുടെ നേർസാക്ഷ്യം എന്ന തലക്കെട്ടിൽ ഐഎസ്എം സംഘടിപ്പിക്കുന്ന ക്യാമ്പയിന് കണ്ണൂരിൽ തുടക്കമായി.
മുഹമ്മദ് നബിയുടെ ജീവിതം സുതാര്യമായിരുന്നു.
പ്രവാചക ജീവിതത്തിന്റെ തെളിച്ചവും വെളിച്ചവും ആർക്കും ഗ്രഹിക്കാൻ കഴിയുന്ന രൂപത്തിൽ ഭദ്രമായി നിലനിൽക്കുകയാണ്.
പ്രവാചക വ്യക്തിത്വത്തെ ഇകഴ്ത്താനും അതുവഴി ഇസ്‌ലാമിക സന്ദേശങ്ങളെ പരിഹസിക്കാനും
ശ്രമിക്കുന്നവർ പ്രവാചക ജീവിതം ആഴത്തിൽ പഠിക്കാൻ തയ്യാറാവണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
മതത്തിന്റെ മറവിൽ മനുഷ്യരെ വിവിധ കള്ളികളിലാക്കി
വർഗീയ വിദ്വേഷം പടർത്തുന്ന നീക്കങ്ങൾക്കെതിരെ യുവസമൂഹം ശക്തമായ ജാഗ്രത പുലർത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
നാടിന്റെ സൗഹൃദവും സഹവർത്തിത്വവും നശിപ്പിക്കാൻ ബോധപൂർവ്വം ശ്രമിക്കുന്ന വർഗീയ പ്രചാരകർക്ക് കുടപിടിക്കുന്ന സമീപനത്തിൽ നിന്ന് എല്ലാ രാഷ്ട്രീയ സാമുദായിക സംഘടനകളും വിട്ടുനിൽക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
വിവാദങ്ങൾക്ക് തിരികൊളുത്തി
ന്യൂനപക്ഷ വിഭാഗങ്ങളുടെ പുരോഗതിക്ക് തടസ്സം സൃഷ്ടിക്കാൻ ശ്രമിക്കുന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ല.
രാജ്യത്തെ യുവാക്കൾ അനുഭവിക്കുന്ന പ്രതിസന്ധികളെ അഭിസംബോധന ചെയ്യാതെ അവരെ അധിക്ഷേപിക്കുന്ന സമീപനത്തിൽ നിന്ന് കേന്ദ്രസർക്കാർ വട്ടു നിൽക്കണം.
രാജ്യം അഭിമുഖീകരിക്കുന്ന യഥാർത്ഥ പ്രശ്നം എന്തെന്ന് പഠിക്കാനും പരിഹാരം കാണാനും കഴിയാതെ യുവാക്കളെ പരിഹസിച്ചത് കൊണ്ട്
കാര്യമില്ലെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
കെ വി സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.നൗഫൽ ബഷീർ അധ്യക്ഷത വഹിച്ചു.
കെ എൻ എം സംസ്ഥാന വൈസ് പ്രസിഡന്റ്
പി കെ ഇബ്രാഹിം ഹാജി, ഡോ.എ ഐ അബ്ദുൾ മജീദ് സ്വലാഹി,ഡോ.സുൽഫിക്കറലി, ഇസ്‌ഹാഖലി കല്ലിക്കണ്ടി, ഡോ.എ എ ബഷീർ , ജലീൽ മാമാങ്കര , ആദിൽ അത്വീഫ് സ്വലാഹി, യഅ്ഖൂബ് എലാങ്കോട്, സി.എച്ച്ഇസ്‌മായിൽ ഫാറൂഖി , ശരീഫ് മേലേതിൽ, ശാഹിദ് മുസ്‌ലിം ഫാറൂഖി, സഅദുദ്ദീൻ സ്വലാഹി, ശംസീർ കൈതേരി , മുഹമ്മദ് അക്രം സി.ഒ ടി , റാഷിദ് മുണ്ടേരി, സഫ്‌വാൻ ചാലാട് ,ജാസിർ മാട്ടൂൽ, ജാബിർ കൂവൻസി, ഫസലുറഹ്മാൻ ഏഴോം , നിഷാൻ ടമ്മിടോൺ, അൻസാർ മാസ്റ്റർ, നിസാമുദ്ദീൻ കണ്ണൂർ. അഹമ്മദ് പരിയാരം ഹാഫിസ് റഹ്‌മാൻ പുത്തൂർ, ജലീസ് മാസ്റ്റർ, റഷീദ് ടമ്മി ടോൺ
Tags:
Kozhikode News

