Trending

എസ് എസ് എഫ് കോഴിക്കോട് നോർത്ത് ജില്ലാ സാഹിത്യോത്സവ്; സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു.

എസ് എസ് എഫ് കോഴിക്കോട് നോർത്ത് ജില്ലാ സാഹിത്യോത്സവ്;
സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു.


പേരാമ്പ്ര: ജൂലായ് ഒൻപത് മുതൽ പന്ത്രണ്ട് വരെ പേരാമ്പ്രയിൽ നടക്കുന്ന മുപ്പത്തിമൂന്നാമത് എഡിഷൻ എസ് എസ് എഫ് കോഴിക്കോട് നോർത്ത് ജില്ലാ സാഹിത്യോത്സവിൻ്റെ സംഘാടക സമിതി ഓഫീസ് തുറന്നു. നടുക്കണ്ടി സിറാജുൽഹുദാ മസ്ജിദിന് സമീപം ആരംഭിച്ച ഓഫീസ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി ഉദ്ഘാടനം ചെയ്തു. കേരള മുസ് ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി ബഷീർ സഖാഫി കൈപ്രം അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർമാൻ കോച്ചേരി കുഞ്ഞബ്ദുള്ള സഖാഫി വിഷയാവതരണം നടത്തി. എസ്എസ്എഫ് നോർത്ത് ജില്ല പ്രസിഡൻ്റ് മുഹമ്മദ് ഷാഫി അഹ്സനി കൂരാച്ചുണ്ട്, ജനറൽ സെക്രട്ടറി അഡ്വക്കറ്റ് വി പി കെ ഉമറലി, ഖാസിം ഹാജി നൊച്ചാട്, ഫൈസൽ ചെറുവണ്ണൂർ, സജീർ വാളൂർ, എം പി മൂസ പേരാമ്പ്ര, ശംസുദ്ദീൻ നിസാമി കൈപ്രം, സിദ്ധീഖ് സഖാഫി, ജുനൈദ് സഖാഫി പേരാമ്പ്ര തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post