Trending

എളേറ്റിൽ പ്രവാസി കൂട്ടായ്മ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

എളേറ്റിൽ പ്രവാസി കൂട്ടായ്മ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.


​എളേറ്റിൽ: എളേറ്റിൽ പ്രവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ വിവിധ പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച പ്രവാസികളുടെ മക്കൾക്കായി അനുമോദന സദസ്സ് സംഘടിപ്പിച്ചു. എളേറ്റിൽ സ്കോപ്പ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.


കിഴക്കോത്ത് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് സി. സുബൈർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.​ പ്രവാസ ലോകത്ത് ചോരനീരാക്കി അധ്വാനിക്കുന്ന മാതാപിതാക്കളുടെ സ്വപ്നങ്ങൾക്ക് ചിറകേകുന്നതാണ് മക്കളുടെ ഈ മികച്ച വിജയമെന്ന് അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. കൂട്ടായ്മയുടെ ഓർഗനൈസിങ് സെക്രട്ടറി ഷമീർ കെ. വി. അധ്യക്ഷത വഹിച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത്‌ കിഴക്കോത്ത്‌ ഡിവിഷൻ മെമ്പർ എൻ. സി. ഉസ്സയിൻ മാസ്റ്റർ മുഖ്യാഥിതി ആയിരുന്നു.

​ചടങ്ങിൽ കിഴക്കോത്ത്‌ ഗ്രാമപഞ്ചായത്ത്‌ മെമ്പർ അയൂബ് പൂക്കോട്, ഇബ്രാഹിം എളേറ്റിൽ, കൂട്ടായ്മയുടെ ഭാരവാഹികളായ ഇസ്മായിൽ വി. പി, ബൈജു കെ. എം, ബഷീർ എളേറ്റിൽ, ലജീഷ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

സെക്രട്ടറി മുഹമ്മദ് എ. ടി. സ്വാഗതവും, ഇക്ബാൽ കുണ്ടുങ്ങര നന്ദിയും രേഖപ്പെടുത്തി. വിഭവ സമൃദ്ധമായ സ്നേഹവിരുന്നോടെയാണ് ചടങ്ങുകൾ സമാപിച്ചത്.

Post a Comment

Previous Post Next Post