മാവൂരിൽ വ്യവസായം :
സാധ്യത പഠനത്തിന് ഒരു കോടി
മാവൂരിൽ വ്യവസായം ആരംഭിക്കുന്നതിനുള്ള സാധ്യത പഠനo സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയതായി എം എ റസാഖ് മാസ്റ്റർ എംഎൽഎ അറിയിച്ചു. ഒരു കോടി രൂപയാണ് ഇതിന് കണക്കാക്കിയത്. കൈത്തുട്ടി മുക്ക് ചിറ്റാരിപ്പിലാക്കൽ റോഡ് 1 കോടി ,ആർഇസി മുത്തേരി റോഡ് 2.5 കോടി, ചാത്തമംഗലം കൂഴക്കോട് വെള്ളന്നൂർ റോഡ് 3 കോടി,മാവൂർ തലപ്പനക്കുന്ന് ടൂറിസം വ്യൂ പോയിൻറ് 50 ലക്ഷം, ചെറൂപ്പ കുറ്റിക്കടവ് ചെട്ടിക്കടവ് റോഡ് 2 കോടി,ചേനോത്ത് കുനിയിൽ ലക്ഷംവീട് റോഡ് 1 കോടി എന്നിങ്ങനെ തുക വകയിരുത്തിയിട്ടുണ്ട്.
കുറ്റിക്കടവ് പാലം, കാരന്തൂര്‍ പടനിലം തീരദേശ ബൈപ്പാസ് റോഡ് സ്ഥലമെടുപ്പ്,കുറ്റിക്കാട്ടൂര്‍ ബൈപ്പാസ് സ്ഥലമെടുപ്പ് ഉള്‍പ്പടെയുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങൾ , വെള്ളിപ്പറമ്പ് ഉമ്മളത്തൂർ താഴം റോഡ് വീതി കൂട്ടൽ സ്ഥലം ഏറ്റെടുക്കൽ,
പാലാഴി പൂത്തൂര്‍മഠം റോഡ് സ്ഥലം ഏറ്റെടുത്ത് വികസിപ്പിക്കൽ,വെള്ളായിക്കോട് മൂളപ്പൂറം പാലം,ചെറൂപ്പ സി.എച്ച്.സി, കുന്ദമംഗലം ആനപ്പാറ എഫ്.എച്ച്.സി,മൂര്‍ക്കനാട് സി.എച്ച്,സി എന്നിവിടങ്ങളിൽ കിടത്തി ചികിത്സ - അടിസ്ഥാന സൗകര്യ വികസനം, നെച്ചൂളി എഫ്.എച്ച്.സി ചുറ്റുമതില്‍ നിര്‍മാണം, കുന്നത്തുപാലം മാമ്പുഴ അരിക് സംരക്ഷണ ഭിത്തി നിര്‍മാണം,ചെറുപുഴയില്‍ ചോയിമഠം കടവ് തടയണ , കായലം അരിക് ഭിത്തി നിര്‍മാണം,
ആര്‍.ഇ.സി കൂടത്തായി റോഡ് BMBC നിലവാരത്തില്‍ നവീകരണം, കൊണാറമ്പ് പഞ്ചായത്ത് ഗ്രൗണ്ട് സ്പോര്‍ട് കോംപ്ലക്സ് നിര്‍മാണം, പെരുമണ്ണ, പെരുവയല്‍, മാവൂര്‍ പഞ്ചായത്തുകളിലെ മാങ്കാവ് കണ്ണിപറമ്പ് റോഡ് വീതി കൂട്ടല്‍ , കൂളിമാട് പി.എച്.ഇ.ഡി അത്തൂളി ബൈപ്പാസ് റോഡ് സാധ്യത പഠനം,പന്തീര്‍പാടം തേവര്‍ക്കണ്ടി റോഡ് ഡ്രൈനേജ് നിര്‍മാണം, മാവൂര്‍ റോഡില്‍ ആനുകുഴിക്കര ഡ്രൈനേജ് നിര്‍മാണം, ചേനോത്ത് ഗവ.എല്‍.പി സ്‌കൂള്‍, കുറ്റിക്കാട്ടൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ഒളവണ്ണ ഇരിങ്ങല്ലൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, പെരുമണ്ണ ഇ.എം.എസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, മാവൂര്‍ പഞ്ചായത്തിലെ മാവൂര്‍ ഗവ. യു.പി സ്‌കൂള്‍, പടനിലം ഗവ. എല്‍.പി സ്‌കൂള്‍ എന്നിവിടങ്ങളിലെ അടിസ്ഥാന സൗകര്യ വികസനം,ഒളവണ്ണ, പെരുമണ്ണ, പെരുവയല്‍ പഞ്ചായത്തുകളിലൂടെ കടന്ന് പോവുന്ന മാമ്പുഴ തീരദേശ പാത നിര്‍മാണവും, മാമ്പുഴ കേന്ദ്രീകരിച്ച് ടൂറിസം വികനസവും,
കുന്ദമംഗലം, കട്ടാങ്ങല്‍, മാവൂര്‍, പുവ്വാട്ടുപറമ്പ്, പെരുമണ്ണ, പന്തീരങ്കാവ് ടൗണ്‍ഷിപ്പ് സൗന്ദര്യവത്കരണം,തെങ്ങിലക്കടവ് പാലത്തും തലക്കല്‍ ഇറിഗേഷന്‍ വില്ലേരി താഴം റോഡ് ,മാവൂര്‍ പഞ്ചായത്തിലെ നൊച്ചിക്കാട്ട് കടവ് - ആയംകുളം പാലം,ചാത്തമംഗലം - കൊടിയത്തൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കൊണ്ട് ഇരുവഴിഞ്ഞിപുഴക്കു കുറുകെ പാഴൂര്‍ പുതിയോട്ടില്‍ കടവില്‍ പാലം, പന്തീരങ്കാവ് ബസ്റ്റാന്റ് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍,
കുന്ദമംഗലം, കുറ്റിക്കാട്ടൂര്‍, പെരിങ്ങളം, പാലാഴി, പന്തീരങ്കാവ്, മാത്തറ ടൗണുകളിലെ ഗതാക്കുരുക്ക് പരിഹരിക്കാനുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍,മണ്ഡലത്തില്‍ സമ്പൂര്‍ണ തെരുവ് വിളക്ക് സ്ഥാപിക്കല്‍ - സ്ട്രീറ്റ് ലൈറ്റ് മെയിന്‍ ലൈന്‍ വലിക്കല്‍,
കുന്ദമംഗലം, ചാത്തമംഗലം, പെരുവയല്‍, മാവൂര്‍, പെരുമണ്ണ, ഒളവണ്ണ എന്നീ പഞ്ചായത്തുകളില്‍ സ്പോര്‍ട്സ് ഹബ്ബ് പദ്ധതി,
കുന്ദമംഗലം പഞ്ചായത്ത് പണ്ടാരപറമ്പ് ഉണ്ടോടിക്കടവ് തൈക്കണ്ടി കടവ് റോഡ്,തെങ്ങിലകടവ് പാലം ,ചാത്തമംഗലം ഗവ.ഐടിഐ കെട്ടിടം, കണ്ണൻകുഴി വടക്കയിൽ തൂക്കുപാലം, കുന്നമംഗലം ഗവ. കോളേജ് റോഡ് സ്ഥലമെടുപ്പ്, പെരുമണ്ണ ബൈപ്പാസ് നിർമ്മാണം, പുൽപറമ്പ് നായർകുഴി റോഡ്,ഓൾഡ് പുത്തൂർ മഠം റോഡ് (കണ്ണച്ചിന്നo പാലത്തിന് സമീപം) കൽപ്പള്ളി പാലം, മാമ്പുഴ പാലം എന്നീ പദ്ധതികളും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Tags:
Kozhikode News

