Trending

നെല്ലിക്കുന്ന് സ്‌കൂൾ വിദ്യാർത്ഥികൾക്കായി ബോധവത്ക്കരണ ക്ലാസ്; ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് എം. കെ. നദീറ ഉദ്ഘാടനം ചെയ്തു

വിജ്ഞാന താളുകൾ തേടി നെല്ലിക്കുന്ന് സ്‌കൂൾ വിദ്യാർത്ഥികൾ കൂളിമാട് ക്രസ്റ്റ് ലൈബ്രറി സന്ദർശിച്ചു

കൂളിമാട്: വിജ്ഞാനത്തിന്റെ പുതിയ താളുകൾ തേടിയും പുസ്തക രചനയുടെ അടിസ്ഥാന ശേഷികൾ മനസ്സിലാക്കിയും മണാശ്ശേരി നെല്ലിക്കുന്ന് എം.എം.ഒ. എ.എൽ.പി. സ്‌കൂൾ വിദ്യാർത്ഥികൾ കൂളിമാട് ക്രസ്റ്റ് ലൈബ്രറി സന്ദർശിച്ചു. വായനാ വാരാചരണത്തിന്റെ ഭാഗമായി സ്‌കൂൾ പിടിഎയും വിദ്യാരംഗം കലാസാഹിത്യ വേദിയും സംയുക്തമായാണ് ഈ വേറിട്ട പഠനയാത്ര സംഘടിപ്പിച്ചത്.

സന്ദർശനത്തിന്റെ ഭാഗമായി കുട്ടികൾക്കായി ഒരുക്കിയ ബോധവത്ക്കരണ ക്ലാസ് ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. കെ. നദീറ ഉദ്ഘാടനം ചെയ്തു. വായനയിലൂടെയും അറിവിലൂടെയും മാത്രമേ മികച്ചൊരു തലമുറയെ വാർത്തെടുക്കാൻ സാധിക്കൂ എന്ന് അവർ അഭിപ്രായപ്പെട്ടു. സ്‌കൂൾ പിടിഎ പ്രസിഡന്റ് കെ.സി. സാദിഖ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
​വാർഡ് മെമ്പർ ഒ. സ്‌മിജ, സ്‌കൂൾ പ്രധാനധ്യാപകൻ കെ. അബ്‌ദുൽ അസീസ്, മഹല്ല് കമ്മിറ്റി ഭാരവാഹികളായ കെ. എ. ഖാദർ മാസ്റ്റർ, കെ. വീരാൻകുട്ടി ഹാജി എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു.
​കൂടാതെ ക്രസ്റ്റ് വർക്കിംഗ് ചെയർമാൻ കെ. ടി. എ. നാസർ, സ്കൂൾ സ്‌റ്റാഫ് സെക്രട്ടറി പി.ടി.എം. ശറഫുന്നിസ ടീച്ചർ, കെ. സിദാൻ മാസ്റ്റർ, കെ.കെ. ഫൈസൽ, കെ. മുജീബ്, മജീദ് കൂളിമാട്, വിദ്യാരംഗം സ്‌കൂൾ കോർഡിനേറ്റർ പി. അബ്ദുൽ അസീസ് എന്നിവരും പരിപാടിക്ക് നേതൃത്വം നൽകുകയും കുട്ടികളോട് സംവദിക്കുകയും ചെയ്തു.
​പുസ്തകങ്ങളുടെ ലോകത്തെ അടുത്തറിയാനും വായനാശീലം വളർത്താനും വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനകരമായ ഒന്നായിരുന്നു ഈ ലൈബ്രറി സന്ദർശനം.

Post a Comment

Previous Post Next Post