Trending

ലഹരിവിരുദ്ധ പ്രവർത്തനങ്ങളും ശുചിത്വ പരിപാലനവും; ചാത്തമംഗലം 13-ാം വാർഡിൽ ജാഗ്രത സമിതി രൂപീകരിച്ചു

ലഹരിവിരുദ്ധ പ്രവർത്തനങ്ങളും ശുചിത്വ പരിപാലനവും; ചാത്തമംഗലം 13-ാം വാർഡിൽ ജാഗ്രത സമിതി രൂപീകരിച്ചു





ചാത്തമംഗലം: പ്രദേശത്തെ ലഹരി-മദ്യ വിമുക്തമാക്കുക, ശുചിത്വ പരിപാലനം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ ചാത്തമംഗലം പഞ്ചായത്ത്‌ പതിമൂന്നാം വാർഡ് സാനിറ്റേഷൻ കമ്മിറ്റി യോഗം ചേർന്നു. ചിറ്റാരിപിലാക്കൽ ജനവിദ്യ കേന്ദ്രത്തിൽ വെച്ച് നടന്ന യോഗത്തിൽ വെച്ചാണ് വാർഡ് തല ജാഗ്രത സമിതിക്ക് രൂപം നൽകിയത്.

വരും ദിവസങ്ങളിൽ വാർഡിന്റെ വിവിധ ഭാഗങ്ങളിൽ വിപുലമായ ശുചീകരണ പ്രവർത്തനങ്ങളും ആരോഗ്യ ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. പ്രദേശത്തെ പൂർണ്ണമായും ലഹരിമുക്തമാക്കുന്നതിനായുള്ള കർശന നടപടികൾ സ്വീകരിക്കാനും യോഗത്തിൽ ധാരണയായി.


​വാർഡ് മെമ്പർ സുബൈദ, രുഗ്മിണി, സൈക്കോളജിസ്റ്റ് അമല്യ എന്നിവരും വാർഡ് നിവാസികളായ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും പരിസരവാസികളും യോഗത്തിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post