സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കിയ നടപടി: പെരുമണ്ണയിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രതിഷേധ ധർണ്ണ നടത്തി
പെരുമണ്ണ: എൽ.ഡി.എഫ്. സർക്കാർ നടപ്പിലാക്കിയ സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി യു.ഡി.എഫ്. സർക്കാർ നിർത്തലാക്കിയതിൽ പ്രതിഷേധിച്ച് ജനാധിപത്യ മഹിളാ അസോസിയേഷൻ പെരുമണ്ണ സൗത്ത്, നോർത്ത് വില്ലേജ് കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ പെരുമണ്ണയിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും സംഘടിപ്പിച്ചു.
പെരുമണ്ണ സൗത്ത് ഏരിയ കമ്മിറ്റി അംഗം സഖാവ് എ. ശോഭനകുമാരി ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. സ്ത്രീകളുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്ന പദ്ധതികൾ അട്ടിമറിക്കുന്ന സർക്കാർ നയങ്ങൾക്കെതിരെ ശക്തമായ പോരാട്ടം തുടരുമെന്ന് അവർ പ്രസ്താവിച്ചു.
Tags:
Perumanna News


