Trending

തളരാത്ത മനസ്സുമായി പെരുവയലിലെ മാലിക്: ഈ മഴക്കാലത്ത് നമുക്ക് ഈ കൈകൾക്ക് കരുത്താകാം

തളരാത്ത മനസ്സുമായി പെരുവയലിലെ മാലിക്:
ഈ മഴക്കാലത്ത് നമുക്ക് ഈ കൈകൾക്ക് കരുത്താകാം


​പെരുവയൽ:
ശാരീരിക പരിമിതികളെ നിശ്ചയദാർഢ്യം കൊണ്ട് തോൽപ്പിച്ച് ഒരു കുടുംബത്തിന്റെ മുഴുവൻ തണലായി മാറിയ പെരുവയൽ സ്വദേശി മാലിക്കിന്റെ ജീവിതം ശ്രദ്ധേയമാകുന്നു. വീൽചെയറിൽ ഇരുന്ന് അദ്ദേഹം നിർമിക്കുന്ന മനോഹരമായ കുടകളാണ് ഇന്ന് ഈ കുടുംബത്തിന്റെ അതിജീവനത്തിന്റെ ഏക ഉപജീവന മാർഗ്ഗം. 2007-ൽ ഗൾഫിൽ ജോലി ചെയ്തിരുന്ന സമയത്താണ് മാലിക്കിന്റെ ജീവിതം മാറ്റിമറിച്ച ദുരന്തം ഉണ്ടാകുന്നത്. സുഹൃത്തുക്കളോടൊപ്പം ഉംറ നിർവഹിച്ചു മടങ്ങുന്നതിനിടെ ഉണ്ടായ വാഹനാപകടത്തിൽ അദ്ദേഹത്തിന്റെ നട്ടെല്ലിന് ഗുരുതരമായി പരിക്കേൽക്കുകയും ശരീരം തളർന്ന് വീൽചെയറിലാവുകയുമായിരുന്നു. എന്നാൽ വിധിക്കു കീഴടങ്ങാൻ തയ്യാറാകാതിരുന്ന അദ്ദേഹം കുടുംബം പുലർത്താനായി കുട നിർമ്മാണത്തിലേക്ക് തിരിയുകയായിരുന്നു. കുട്ടികൾക്കായുള്ള വർണ്ണമനോഹരമായ കുടകൾ, മുതിർന്നവർക്കായുള്ള 2 ഫോൾഡ്, 3 ഫോൾഡ്, 5 ഫോൾഡ് കുടകൾ, പരമ്പരാഗത ശൈലിയിലുള്ള കാലൻ കുടകൾ, ഗോൾഫ് ഗാർഡൻ കുടകൾ, ഗോഡ് ഫാദർ കുടകൾ എന്നിവയെല്ലാം എല്ലാവിധ നിറങ്ങളിലും ആകർഷകമായ പ്രിന്റുകളിലും അദ്ദേഹം സ്വന്തമായി നിർമ്മിച്ച് നൽകുന്നുണ്ട്. ഈയൊരു ജോലിയിൽ നിന്നുള്ള വരുമാനം മാത്രമാണ് അദ്ദേഹത്തിന്റെ കുടുംബത്തിനുള്ള ഏക ആശ്രയം. മാലിക്കിനെ സഹായിക്കാനും അദ്ദേഹം നിർമ്മിച്ച കുടകൾ വാങ്ങാനും താല്പര്യമുള്ളവർക്ക് 8304802216, 8907236410 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. ഈ അതിജീവന പോരാട്ടം അർഹരിലേക്ക് എത്തിക്കുന്നതിനായി വാർത്ത പരമാവധി പങ്കുവെക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Post a Comment

Previous Post Next Post