Trending

​സൈനികൻ സുജിത്തിന്റെ അകാല വിയോഗം: പെരുവയലിൽ അനുശോചന യോഗം സംഘടിപ്പിച്ചു ​

​സൈനികൻ സുജിത്തിന്റെ അകാല വിയോഗം: പെരുവയലിൽ അനുശോചന യോഗം സംഘടിപ്പിച്ചു


പെരുവയൽ: തിരുവനന്തപുരം കരമനയാറ്റിൽ കുളിക്കാനിറങ്ങവേ മുങ്ങിമരിച്ച പെരുവയൽ സ്വദേശിയായ സൈനികൻ സുജിത്തിന്റെ (34) വേർപാടിൽ പെരുവയലിൽ അനുശോചന യോഗം സംഘടിപ്പിച്ചു. പെരുവയൽ മേലെ ഇരിപ്പോളിൽ സ്വദേശിയായ സുജിത്ത്, കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെ തിരുവനന്തപുരം പേയാട് കാവടിക്കടവിൽ വെച്ചാണ് അപകടത്തിൽപ്പെട്ടത്.




നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ സുജിത്തിന്റെ അകാല വിയോഗത്തിൽ അനുശോചിക്കാൻ സാമൂഹിക-സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖരാണ് യോഗത്തിൽ പങ്കെടുത്തത്.
​പെരുവയൽ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ സുബിത തോട്ടാഞ്ചേരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രവികുമാർ പനോളി സ്വാഗതം ആശംസിച്ചു. നെച്ചിൽ തൊടികയിൽ ഹംസ ഉൾപ്പെടെ കലാ, കായിക, സാമൂഹിക, സാംസ്കാരിക മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്ന നിരവധി പേർ ചടങ്ങിൽ സംബന്ധിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു.

സി.ടി. സുകുമാരൻ, ഷാജി അറപ്പൊയിൽ, സിറാജ് പെരുവയൽ, സലിം തേവർകുളങ്ങര, അബിത പട്ടോത്ത്, മോഹൻദാസ് പെരുവയൽ തുടങ്ങിയവർ യോഗത്തിൽ സുജിത്തിനെ അനുസ്മരിച്ച് സംസാരിച്ചു.

Post a Comment

Previous Post Next Post