Trending

കുന്ദമംഗലം നിയോജക മണ്ഡലം മാസ്റ്റർ പ്ലാൻ: വിദ്യാഭ്യാസ പദ്ധതിക്ക് ജൂൺ 1-ന് തുടക്കമാകും

കുന്ദമംഗലം നിയോജക മണ്ഡലം മാസ്റ്റർ പ്ലാൻ: വിദ്യാഭ്യാസ പദ്ധതിക്ക് ജൂൺ 1-ന് തുടക്കമാകും


കുന്ദമംഗലം നിയോജക മണ്ഡലത്തിൽ പ്രഖ്യാപിച്ച മാസ്റ്റർ പ്ലാനിന്റെ ഭാഗമായുള്ള വിദ്യാഭ്യാസ പദ്ധതിക്ക് ജൂൺ ഒന്നിന് തുടക്കമാകും. ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടുന്ന മണ്ഡലത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും എം.എൽ.എ.യുടെ സ്നേഹസമ്മാനമായി "അക്ഷര മിഠായി" വിതരണം ചെയ്യും.

പദ്ധതിയുടെ നിയോജകമണ്ഡലംതല ഉദ്ഘാടനം ജൂൺ 1 തിങ്കളാഴ്ച രാവിലെ 10.30-ന് വെള്ളിപറമ്പ് ജി.എൽ.പി. സ്കൂളിൽ വെച്ച് നടക്കുമെന്ന് എം.എ. റസാഖ് മാസ്റ്റർ എം.എൽ.എ. അറിയിച്ചു.
​ഉദ്ഘാടന ദിവസം തന്നെ മണ്ഡലത്തിലെ മുഴുവൻ വിദ്യാലയങ്ങളിലും ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും. ഇതിനായുള്ള സമ്മാനങ്ങൾ മെയ് 30, 31 തീയതികളിൽ സ്കൂളുകളിൽ എത്തിച്ചു നൽകുന്നതാണ്. നിയോജക മണ്ഡലത്തിന്റെ പുരോഗതിക്കായി ഒട്ടേറെ നല്ല കാര്യങ്ങൾ ഒരുമിച്ച് ചെയ്യേണ്ടതുണ്ടെന്നും എല്ലാവരുടെയും സഹകരണവും പിന്തുണയും കൂടെയുണ്ടാകണമെന്നും എം.എൽ.എ. അഭ്യർത്ഥിച്ചു.

Post a Comment

Previous Post Next Post