Trending

പെട്രോൾ-ഡീസൽ വിലവർദ്ധനവ്: പെരുവയലിൽ കോൺഗ്രസ്സ് പ്രതിഷേധ പ്രകടനം നടത്തി ​

പെട്രോൾ-ഡീസൽ വിലവർദ്ധനവ്: പെരുവയലിൽ കോൺഗ്രസ്സ് പ്രതിഷേധ പ്രകടനം നടത്തി

പെരുവയൽ: രാജ്യത്ത് തുടർച്ചയായി വർദ്ധിച്ചുവരുന്ന പെട്രോൾ, ഡീസൽ വിലവർദ്ധനവിനെതിരെ പെരുവയൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുവയൽ അങ്ങാടിയിൽ ശക്തമായ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
​പ്രതിഷേധ യോഗത്തിന്റെ ഉദ്ഘാടനം ഡി.സി.സി സെക്രട്ടറി ദിനേശ് പെരുമണ്ണ നിർവ്വഹിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങളാണ് ഇന്ധനവില വർദ്ധനവിന് കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ചടങ്ങിൽ എ. ഷിയാലി മുഖ്യപ്രഭാഷണം നടത്തി.
​കുറ്റിക്കാട്ടൂർ മണ്ഡലം പ്രസിഡണ്ട് അനീഷ് പാലാട്ട്, ബ്ലോക്ക് ഭാരവാഹികളായ കെ. രാധാകൃഷ്ണൻ, ഇ. രാമചന്ദ്രൻ, ഹരിദാസ് പെരുമണ്ണ, ടി.പി. ബിൽസി, വി.എം. മധുസൂദനൻ, രാജേഷ് തട്ടാശ്ശേരി, ശബരീഷ് പെരിങ്ങൊളം എന്നിവർ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

Post a Comment

Previous Post Next Post