ക്യാൻസർ രോഗികളെ ചേർത്തുപിടിച്ച് കുറ്റ്യാടിയിൽ രക്തദാന ക്യാമ്പ് നടത്തി..
ഹോപ്പിനോട് വിട പറഞ്ഞ ജോയിന്റ് സെക്രട്ടറി ഷരീഫ് ആഷിയാനയുടെ സ്മരണാർത്ഥം തലശ്ശേരി മലബാർ കാൻസർ സെന്ററുമായി സഹകരിച്ച് കുറ്റ്യാടിയിൽ ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പിന്റെയും,കേരള ഹോട്ടൽ &റെസ്റ്ററൻറ് അസോസിയേഷൻ കുറ്റ്യാടി യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ രക്തദാന ക്യാമ്പിൽ വനിതകളടക്കം 40ഓളം പേർ രക്തദാനം നടത്തി..
ക്യാൻസർ രോഗികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ തലശ്ശേരി മലബാർ ക്യാൻസർ സെന്ററുമായി സഹകരിച്ചായിരുന്നു ക്യാമ്പ് നടത്തിയത്..
കുറ്റ്യാടി അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ബിജു KK ആദ്യ രക്തദാനം നടത്തി ….
വ്യാപാര ഭവനിൽ നടന്ന ക്യാമ്പിന്റെ ഉൽഘാടനം കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മോഹൻദാസ് ടികെ നിർവ്വഹിച്ചു..
KHRA സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പർ പവിത്രൻ വട്ടോളി അധ്യക്ഷത വഹിച്ചു..
KHRA ജില്ലാ ട്രഷറർ ബഷീർ ചിക്കീസ്,മുഹമ്മദ് ബഷീർ JDNS,കുറ്റ്യാടി ASI ബിജു,ബഷീർ തൊട്ടിൽപ്പാലം എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു..
ഹോപ്പ് പ്രസിഡന്റ് നാസർ മാഷ് ആയഞ്ചേരി സ്വാഗതവും കോഓർഡിനേറ്റർ ശ്രീജിത്ത് മരുതോങ്കര നന്ദിയും പറഞ്ഞു..
രക്തദാതാക്കൾക്ക് ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ.ആകർഷ് സർട്ടിഫിക്കറ്റുകൾ നൽകി..
Tags:
Kozhikode News



