Trending

സ്കൂൾ ക്ലാസ്‌മേറ്റ്സ് കൂട്ടായ്മയുടെ മാതൃക; ഫ്രീ ബേർഡ്‌സ് ഷെൽട്ടർ ഹോമിൽ ലൈബ്രറി ഒരുക്കി ‘വേവ്സ്’ ​

സ്കൂൾ ക്ലാസ്‌മേറ്റ്സ് കൂട്ടായ്മയുടെ മാതൃക; ഫ്രീ ബേർഡ്‌സ് ഷെൽട്ടർ ഹോമിൽ ലൈബ്രറി ഒരുക്കി ‘വേവ്സ്’

കോഴിക്കോട്: സാഹിത്യ നഗരിക്ക് മാറ്റേകാൻ ലൈബ്രറി പദ്ധതികളുമായി സ്കൂൾ ക്ലാസ്‌മേറ്റ്സ് കൂട്ടായ്മയുടെ പ്രയാണം തുടരുന്നു. തെക്കെപ്പുറത്തെ 108 വർഷം പിന്നിട്ട പരപ്പിൽ എം. എം. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ 1977-78 എസ്.എസ്.എൽ.സി. ബാച്ചുകാരുടെ കൂട്ടായ്മയായ ‘വേവ്സ്’ ആണ് വേറിട്ട ഈ വായനാ വസന്തത്തിന് പിന്നിൽ.
​സ്വന്തം സ്‌കൂളിലെ 36 ക്ലാസ് റൂമുകളിൽ ലൈബ്രറി സമർപ്പിച്ചതിനു ശേഷം, നഗരത്തിലെ ഫ്രീ ബേർഡ്സ് ഷെൽട്ടർ ഹോം ഫോർ ബോയ്‌സിലെ അന്തേവാസികൾക്കായാണ് കൂട്ടായ്മ ഇപ്പോൾ പുതിയ ലൈബ്രറി ഒരുക്കി നൽകിയിരിക്കുന്നത്.


ഷെൽട്ടർ ഹോമുകൾ, അഗതിമന്ദിരങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിലെ അന്തേവാസികളിൽ വായനാശീലം വളർത്തുന്നതിനായി ‘വേവ്സ്’ നടത്തിവരുന്ന ലൈബ്രറി പ്രോജക്ടിൻ്റെ ഭാഗമായാണ് ഈ പ്രവർത്തനം.
​ലൈബ്രറിയുടെ ഉദ്ഘാടനം കോഴിക്കോട് കോർപ്പറേഷൻ മേയർ ഒ. സദാശിവൻ നിർവ്വഹിച്ചു. വേവ്സ് പ്രസിഡൻ്റ് സി.ഇ.വി. അബ്ദുൽ ഗഫൂർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. വെള്ളിമാട്കുന്ന് ആശാ ഭവൻ ഫോർ മെൻസ് സൂപ്രണ്ട് ഡോ. എം. ഐശ്വര്യ വിശിഷ്ടാതിഥിയായിരുന്നു.
​ലൈബ്രറി പ്രോജക്ട് കൺവീനർ എ.വി. റഷീദ് അലി പദ്ധതി വിശദീകരിച്ചുകൊണ്ട് റിപ്പോർട്ട് അവതരിപ്പിച്ചു. ഫ്രീ ബേർഡ്സ് ഷെൽട്ടർ ഹോം കോർഡിനേറ്റർ പ്രവീൺ കുമാർ ചടങ്ങിൽ സംസാരിച്ചു. വേവ്സ് ജനറൽ സെക്രട്ടറി കെ.വി. ഇസ്‌ഹാക്ക് സ്വാഗതവും വൈസ് പ്രസിഡൻ്റ് ടി. ഹാരിസ് നന്ദിയും രേഖപ്പെടുത്തി.

Post a Comment

Previous Post Next Post