ടീം യുഡിഎഫ് മന്ത്രിസഭ അധികാരമേറ്റതിൽ സന്തോഷം പ്രകടിപ്പിച്ചു കൊടുവള്ളി സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി
കൊടുവള്ളി: ടീം യുഡിഎഫ് മന്ത്രിസഭ അധികാരമേറ്റതിൽ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് കൊടുവള്ളി സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊടുവള്ളി അങ്ങാടിയിൽ ആയിരത്തോളം വരുന്ന ആളുകൾക്ക് പായസ വിതരണവും ഓഫീസുകളിൽ ലഡു വിതരണവും നടത്തി. ചടങ്ങിന് മുൻ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സി.കെ ജലീൽ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ എൻ. വി. നൂർ മുഹമ്മദ്, ഷംസുദ്ദീൻ അപ്പോളോ, കെ.അബ്ദുൽ അസീസ്, ഗഫൂർ മുക്കിൽ അങ്ങാടി, കെ പി ശാഫി,എ.സിദ്ധാർത്ഥൻ,സി. കെ. മുനീർ, യു. കെ. വേലായുധൻ,സി. കെ. അബ്ബാസ്,വി.കെ കാസിം, റഷീദ് കേളൻ പറമ്പിൽ, ഇല്യാസ് കരുവൻപൊയിൽ, അബൂബക്കർ കരുവൻ പോയിൽ , ആർ. സി. കൃഷ്ണൻ, കെ രാജൻ നായർ തുടങ്ങിയവർ നേതൃത്വം നൽകി
Tags:
Kunnamagalam News

