പി.ടി. മുഹമ്മദിന് കുന്നമംഗലം മണ്ഡലം ഐ.എൻ.എൽ. കമ്മിറ്റി യാത്രയയപ്പ് നൽകി
കുന്നമംഗലം: പരിശുദ്ധ ഹജ്ജ് കർമ്മത്തിനായി പുറപ്പെടുന്ന ഐ.എൻ.എൽ. കുന്നമംഗലം മണ്ഡലം മുഖ്യ കാര്യദർശിയും ജില്ലാ കൗൺസിൽ അംഗവുമായ പി.ടി. മുഹമ്മദ് സഹീബിന് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായ യാത്രയയപ്പ് നൽകി. സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവിലിന്റെ സാന്നിധ്യത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.
മഖ്ബൂലും മബ്രൂറുമായ ഹജ്ജും ഉംറയും നിർവഹിക്കാൻ സർവ്വശക്തൻ ആരോഗ്യവും ആയുസ്സും നൽകി അനുഗ്രഹിക്കട്ടെ എന്ന് ചടങ്ങിൽ സംസാരിച്ച നേതാക്കൾ ആശംസിച്ചു. രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
യാത്രയയപ്പ് ചടങ്ങിൽ താഴെ പറയുന്ന നേതാക്കൾ ആശംസകൾ അർപ്പിച്ചു സംസാരിച്ചു:
അഹമ്മദ് ദേവർകോവിൽ (സംസ്ഥാന പ്രസിഡന്റ്)
ശോഭ അബൂബക്കർ ഹാജി
ടി.പി. അബൂബക്കർ ഹാജി
റൗഫ് പാലാഴി
നാസർ മൗലവി
ആർ.കെ. മുഹമ്മദ്
യൂസഫ് പാലാഴി
ജാബിർ പടനിലം
വി.കെ. അബ്ദുറഷീദ് മാസ്റ്റർ അരയൻകോട്
Tags:
Mavoor News



