മാവൂർ സൺഡേ ക്രിക്കറ്റ് ഫലഖ് ഇലവൻ ജേതാക്കൾ.
സൺഡേ ക്രിക്കറ്റ് ടീം സംഘടിപ്പിച്ച അഞ്ചാമത് ക്ലബ്ബ് ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ ഫലഖ് ഇലവൻ ജേതാക്കളായി. അമിഗോസ് ഇലവനെ 13 റൺസിന് പരാജയപ്പെടുത്തി. നിശ്ചിത എട്ട് ഓവറിൽ ഫലഖ് ഇലവൻ 81 റൺസെടുത്തു .മറുപടി ബാറ്റിങ്ങിനിറങ്ങിയ അമിഗോസിന് എട്ട് ഓവറിൽ 68 റൺസെടുക്കാനെ സാധിച്ചുള്ളൂ. നാല് ടീമുകൾ പങ്കെടുത്തു. ടൂർണ്ണമെൻ്റിലെ മികച്ച ബൗളർ , മോസ്റ്റ് വാല്യുബിൾ പ്ലയർ എന്നിവക്ക് ജുനൈദ് മാവൂർ അർഹനായി. മികച്ച ബാറ്റ്സ്മാനായി യാഷ് മാവൂരിൻ്റെ ജസീമിനെ തെരെഞ്ഞെടുത്തു. ചടങ്ങിൽ ഫ്ലാറ്റൂൺ കമാണ്ടർ മേജർ അബ്ദുൽ അസീസ്, ഇന്ത്യൻ ഡഫ് ക്രിക്കറ്റ് ടീം താരം ഇഹ്‌ജാസ് മാവൂർ എന്നിവരെ ആദരിച്ചു. ജേതാക്കൾക്ക് മാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി മുനീറത്ത് ടീച്ചർ ട്രോഫികൾ വിതരണം ചെയ്തു.
Tags:
Mavoor News

