Trending

​ടെറസിൽ നിന്നും വീണ് വിദ്യാർത്ഥി മരിച്ചു

​ടെറസിൽ നിന്നും വീണ് വിദ്യാർത്ഥി മരിച്ചു



കായലം: വീടിന്റെ ടെറസിൽ നിന്നും വീണ് ചികിത്സയിലായിരുന്ന ഏഴാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. പെരുവയൽ കായലം സ്വദേശി വി.പി. അബ്ദുറസാക്കിന്റെയും ശഹുബാനത്തിന്റെയും മകൻ മുഹമ്മദ് ഇഷാൻ (14) ആണ് മരിച്ചത്. വാഴക്കാട് ജി.എം.യു.പി. സ്കൂളിലെ വിദ്യാർത്ഥിയാണ്.
​അപകടത്തെത്തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുഹമ്മദ് റിസിൻ, ഫാത്തിമ റസ്നാസ്, ആയിഷ മിൻഹ എന്നിവർ സഹോദരങ്ങളാണ്.
​മയ്യത്ത് നമസ്കാരം: നാളെ (വ്യാഴം) ഉച്ചയ്ക്ക് ഒരു മണിക്ക് പെരുവയൽ കായലം പള്ളിത്താഴത്ത് ജുമാ മസ്ജിദിൽ നടക്കും.

Post a Comment

Previous Post Next Post