മാവൂർ ടൗൺ റസിഡന്റ്സ് അസോസിയേഷൻ ബേബി മെമ്മോറിയൽ ആശുപത്രിയുമായി സഹകരിച്ച് രോഗ നിർണയവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.
മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. മുനീറത്ത് ഉദ്ഘാടനം ചെയ്തു. ശിശുരോഗം, മൂത്രാശയ രോഗം, അസ്ഥിരോഗം, ജനറൽ മെഡിസിൻ എന്നീ വിഭാഗങ്ങളിലായി നടന്ന മെഡിക്കൽ ക്യാമ്പിൽ നൂറിലധികം പേർ പങ്കെടുത്തു. റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.വി. ഷംസുദ്ദീൻ ഹാജി അധ്യക്ഷത വഹിച്ചു.
പ്രോഗ്രാം കൺവീനർ സി..കെ. അഷ്റഫ്, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ഡോക്ടർമാരായ ഇജാസ്, ഷെബിൻ, മാർക്കറ്റിംഗ് കോഓഡിനേറ്റർ ജിഷ എന്നിവർ സംസാരിച്ചു. സെക്രട്ടറി അബ്ദുറഹീം പൂളക്കോട് സ്വാഗതവും ട്രഷറർ കെ. ശബ്ന നന്ദിയും പറഞ്ഞു. സഹ കൺവീനർ വി.എൻ. അബ്ദുൽ ജബ്ബാർ, ഭാരവാഹികളായ ടി. മെഹ്റൂഫ് അലി, ഫൗസിയ കനവ്, ടി.എം. അബൂബക്കർ, വനിതാ വിംഗ് ഭാരവാഹികളായ കെ. ഫഹ്മിദ, ഫസീല പുലപ്പാടി, ശബാന ജാസ്മിൻ, അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ. അബ്ദുല്ല കോയ, എൻ. സുരേഷ്, വി. റൈഹാനത്ത്, നൂർജഹാൻ ചിറ്റടി, ഇ. അബ്ദുൽ റഷീദ്, സലിം സൈക്ക, സലീം ചെറുതൊടികയിൽ എന്നിവർ നേതൃത്വം നൽകി
Tags:
Mavoor News


