Trending

പേരാമ്പ്രയിലേത് വർഗീയതക്കെതിരെയുള്ള വിധിയെഴുത്ത്: ഫാത്തിമ തഹിലിയ

പേരാമ്പ്രയിലേത് വർഗീയതക്കെതിരെയുള്ള വിധിയെഴുത്ത്: ഫാത്തിമ തഹിലിയ


പേരാമ്പ്ര : നിയമസഭാ തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയ ഫാത്തിമ തഹിലിയ എംഎൽഎ ചങ്ങരോത്ത് പഞ്ചായത്തിൽ പര്യടനം നടത്തി. കല്ലൂരിൽ നിന്ന് ആരംഭിച്ച് പുറവൂർ, പാറക്കെട്ടിൽ, കൂനിയോട്, കുയിമ്പിൽ, പാറക്കടവ്, ചെറിയ കുമ്പളം,  കൈതേരി മുക്ക്, തോട്ടത്താങ്കണ്ടി, ഇടിവെട്ടി,പാലേരി, കടിയങ്ങാട് പാലം എന്നിവിടങ്ങളിലെ സ്വീകരണ യോഗത്തിൽ  നന്ദിയർപ്പിച്ച് സംസാരിച്ചു. എൽഡിഎഫ് നടത്തിയ എല്ലാ പ്രചാരണങ്ങളെയും തള്ളിക്കളഞ്ഞ് യുഡിഎഫിന് വിജയിപ്പിച്ച പേരാമ്പ്രക്കാർ കേരളത്തിന് ആകെ മാതൃകയായി എന്നും എംഎൽഎ സൂചിപ്പിച്ചു. 
 യുഡിഎഫ് നേതാക്കളായ ആർ കെ മുനീർ, ആനേരി നസീർ, വി പി ഇബ്രാഹിം മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വാഹീദ പാറേമ്മൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എസ്  സുനന്ദ്, വിനോദൻ കല്ലൂർ, ശിഹാബ് കന്നാട്ടി, പുതുക്കോട്ട് രവീന്ദ്രൻ, മൂസ കോത്തമ്പ്ര, അവള ഹമീദ്, എ പി അബ്ദുറഹ്മാൻ, ഉബൈദ് വാഴയിൽ, ജിഷ്ണു കടിയങ്ങാട്, തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

Post a Comment

Previous Post Next Post