Trending

നീന്തൽ പരിശീലനം നടത്തി

നീന്തൽ പരിശീലനം നടത്തി


കെ.പി.ഗോവിന്ദൻകുട്ടി സ്മാരക വായനശാല ബാലകൈരളി നേതൃത്വത്തിൽ UP, HS വിദ്യാർത്ഥികൾക്കായി നീന്തൽ പരിശീലനം സ്നേഹ പ്രഭ സ്വിമ്മിംഗ് അക്കാദമി വെള്ളനൂർ വെച്ച് സംഘടിപ്പിക്കുകയുണ്ടായി. സ്നേഹ പ്രഭ ടീച്ചർ പരിശീലനം നടത്തി. പഞ്ചായത്ത് നേതൃ സമിതി കൺവീനർ ടി.എം. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ബാലകൈരളി പ്രസിഡണ്ട് അലൻ.സി.നാഥ് അദ്ധ്യക്ഷത വഹിച്ചു. അഹാന ജിത്ത്.ഓ.കെ സ്വാഗതവും, ചൈത്ര കോട്ടാടത്ത് നന്ദിയും പറഞ്ഞു. വിശ്വനാഥൻ. ഇ, രജിതകുമാരി.പി, എം.ടി. രവീന്ദ്രൻ, അംശുമതി.കെ, ജൂബിലി .കെ എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post