Trending

​കോഴിക്കോട് മെഡിക്കൽ കോളേജിലെ രക്തക്ഷാമം: ഷരീഫ് ആഷിയാനയുടെ സ്മരണാർത്ഥം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

​കോഴിക്കോട് മെഡിക്കൽ കോളേജിലെ രക്തക്ഷാമം: ഷരീഫ് ആഷിയാനയുടെ സ്മരണാർത്ഥം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിലെ രൂക്ഷമായ രക്തക്ഷാമത്തിന് പരിഹാരം കാണുന്നതിനായി ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.


അന്തരിച്ച ഹോപ്പ് ജോയിന്റ് സെക്രട്ടറി ഷരീഫ് ആഷിയാനയുടെ സ്മരണാർത്ഥമാണ് ക്യാമ്പ് ഒരുക്കിയത്.

സന്നദ്ധതയോടെ മുന്നോട്ടുവന്ന മുപ്പത്തിയഞ്ചോളം പേർ ക്യാമ്പിൽ രക്തം ദാനം ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർമാരായ ഡോ. ദീപ, ഡോ. അനു തോമസ്, ഡോ. ജാസ്മിൻ എന്നിവർ രക്തദാതാക്കൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
​ഹോപ്പ് പ്രവർത്തകരായ നാസർ മാഷ് ആയഞ്ചേരി, ഷക്കീർ പെരുവയൽ, ഗിരീഷ് ബാബു, നൗഷാദ് ബേപ്പൂർ, സുമേഷ് പാലേരി, റെജിന അരക്കിണർ, ഹരീഷ് കാരപ്പറമ്പ്, ഷറീജ ഒളവണ്ണ തുടങ്ങിയവർ ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വരും ദിവസങ്ങളിലും സന്നദ്ധ പ്രവർത്തകരുടെ സഹകരണത്തോടെ കൂടുതൽ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Post a Comment

Previous Post Next Post